മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകുന്നത് സംബന്ധിച്ചു പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങൾ കള്ളത്തരം ആണെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിന്റെ കൈവശം ഉണ്ടായിരുന്ന പഴയ ഫോണുകൾ താരം നശിപ്ച്ചു കളഞ്ഞതിനു താൻ ദൃക്സാക്ഷി ആണെന്നും ബാല ചന്ദ്ര കുമാർ പറഞ്ഞു. ദിലീപ് പറയുന്ന മുൻ ഭാര്യയുടെ സംഭാഷണം ഫോണിൽ ഉണ്ട്. അഭിഭാഷകനും ആയി സംസാരിച്ച കാര്യങ്ങൾ അതിൽ ഉണ്ട്. എന്നതെല്ലാം കള്ളത്തരം ആണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ ജയിലിൽ നിന്നും വന്ന ശേഷം ഉള്ളത് ആണ് എന്നാണ് വിവരം. കാരണം പഴയ ഫോണുകൾ എല്ലാം ദിലീപ് ത,ല്ലി,പൊ,ട്ടി,ച്ചു ക,ത്തി,ച്ചു കളഞ്ഞതിനു ഞാൻ ദൃക്സാക്ഷി ആണ്.
മാത്രവും അല്ല, രണ്ടായിരത്തി പതിനാറു പകുതിക്കു ശേഷം ആദ്യ ഭാര്യയും ദിലീപും തമ്മിൽ സംസാരം പോലും ഉണ്ടായിരുന്നില്ല എന്നാണ് അറിവ്. ദിലീപ് പറയുന്നത് എല്ലാം കള്ളം ആണ്. ആ ഫോൺ കൊണ്ട് വന്നാൽ കൂടുതൽ കാര്യങ്ങൾ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം പോളിയും. ഞാൻ പറഞ്ഞതാണ് സത്യം എന്ന് അന്വേഷണ സംഗത്തിനു ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്. ബാലചന്ദ്ര കുമാർ പറഞ്ഞു.