കല്യാണത്തിന് തുണി എടുക്കാൻ കൂട്ടുപോയ അയൽവാസി പെൺകുട്ടിക്ക് സമ്മാനമായി കിട്ടിയത് കാർ… ഒടുവിൽ..!

അയൽവാസിക്കായി വസ്ത്രം വാങ്ങാൻ ടെക്‌സ്‌റ്റൈൽസിൽ പോയതോടെ ഭാഗ്യലക്ഷ്മി കനിഞ്ഞു. നറുക്കെടുപ്പിൽ ലഭിച്ചത് കാർ. എന്നാൽ മാതൃകയായത് ഇവിടെയല്ല. അത് പങ്കിട്ടാണ് ഈ അയൽവാസികള്‍ മാതൃകയായത്. ഈ മാസം 12 നാണ് ചെമ്മാട് പ്രവർത്തിക്കുന്ന മാനസ ടെക്‌സ്‌റ്റൈയിൽസിൽ നിന്നും ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി കാടശ്ശേരി അഞ്ജുവിന് മാരുതി ബൊലേനോ കാർ നറുക്ക് എടുപ്പിൽ ലഭിച്ചത്. ഈ കാറാണ് അയൽപക്കക്കാരനായ പഞ്ചാരയിൽ സിനീഷുമായി പങ്കിട്ടെടുക്കാൻ തീരുമാനിച്ചത്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ: കഴിഞ്ഞ ജൂൺ 22ന് അയൽവാസി സിനീഷിന്റെ വിവാഹ നിശ്ചയത്തിന് വേണ്ടി വസ്ത്രങ്ങൾ വാങ്ങാൻ അഞ്ജുവും കൂടെപ്പോയത്. വസ്ത്രങ്ങൾ എടുത്ത ശേഷം കിട്ടിയ കൂപ്പൺ എല്ലാവർക്കും നൽകി പേര് എഴുതി ഇടുകയായിരുന്നു.

ഇതിൽ അയൽവാസിയായ അഞ്ജുവിനാണ് കാർ സമ്മാനമായി നറുക്കെടുപ്പിൽ ലഭിച്ചത്. ഇതോടെ വസ്ത്രം എടുത്ത സനീഷുമായി തന്റെ പേരിൽ ലഭിച്ച സമ്മാനം പങ്കിട്ടെടുക്കാൻ തീരുമാനിച്ച് അഞ്ജുമ മാതൃക കാണിക്കുകയായിരുന്നു. സമ്മാനമായ കാർ ഇന്നലെ രണ്ടുപേർക്കുമായി മാനസ ടെക്‌സ്‌റ്റൈയിൽസ് അധികൃതർ കൈമാറി. സിനീഷ്, അഞ്ജുവിന്റെ സഹോദരൻ അഖിൽ, പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ സി ജയദേവൻ, മാനസ ടെക്‌സ്‌റ്റൈയിൽസ് എം ഡി സാഹിർ കുന്നുമ്മൽ, സി ഇ ഒ യൂനുസ് പള്ളിയാളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *