വീണ്ടും പാമ്പിൻ വിഷത്തെ അതിജീവിക്കും എന്നാണ് പുറത്തു വരുന്ന ശുഭ സൂചനകൾ വാവയുടെ കാലുകൾ ചലിച്ചു തുടങ്ങിയെന്നു ഡോക്ടർമാർ അറിയിച്ചു.വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ട് മെഡിക്കൽ ബോർഡും പുരോഗതി ഉണ്ടെന്നാണ് വിലയിരുതുന്നത് ഇന്നലെ ചലനമറ്റ നിലയിലായിരുന്നു ഇന്ന് അവയവങ്ങൾ എല്ലാം പ്രവർത്തിക്കുന്നു ഹൃദയവും സാധരണ നിലയിലാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.
തലച്ചോറിൽ ഉള്ള രക്തപ്രവാഹവും സാധാരണ പോലെ ആകുമെന്നാണ് പ്രതീക്ഷ ഈ അവസ്ഥയിലാണ് ഇപ്പോൾ വെന്റിലേറ്ററിൽ ഉള്ളത് എന്നും ഡോക്ടർമാർ വ്യക്തമാക്കി.വാവ സുരേഷ് അപകടനില തരണം ചെയ്തു എന്നും ആരോഗ്യ നില പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി VN വാസവൻ പറയുന്നു ജീവൻ രക്ഷിക്കാൻ എല്ലാശ്രമങ്ങളും നടക്കുകയാണ് വാവ സുരേഷിന് ഇതുവരെ സംഭവിച്ച അപകടത്തിൽ ഏറ്റവും വലിയ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ആധുനിക ചികിത്സക് കഴിയുന്നത് എല്ലാം നൽകുന്നുണ്ടെന്ന് മന്ത്രി VN വാസവൻ പറഞ്ഞു.