റഷീദ് എം ആർ ക്കെ എന്ന സഹോദരൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ പ്രാവശ്യം ലീവിന് പോയ സമയത്ത് ഒരു ഫ്രണ്ടിനെ കാണാൻ നാട്ടിൽ നിന്നും കുറച്ച് ദൂരെയുള്ള അവൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ശ്രദ്ധിച്ച ഒരു കാര്യം ആയിരുന്നു. ഇതുവരെ അവൻ്റെ വീട് നിൽക്കുന്ന ഭാഗത്തേക്ക് ഒരു ഇടവഴി മാത്രമുണ്ടായിരുന്ന സ്ഥലത്ത് നല്ല റോഡ് നിർമ്മിച്ചിരിക്കുന്നു. ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള റോഡ് കണ്ടപ്പോൾ കൂട്ടുകാരോട് ഞാൻ റോഡിനെക്കുറിച്ച് വെറുതെ ചോദിച്ചു. അല്ല റോഡൊക്കെ ആയല്ലോ, എല്ലാവരും കൂടി സഹകരിച്ചാൽ ഇത്രയേ ഉള്ളു അല്ലേ. എൻ്റെ വാക്കുകൾക്ക് അവൻ പറഞ്ഞ മറുപടി നല്ലൊരു മെസ്സേജ് കാണാൻ കഴിഞ്ഞു. അതുകൊണ്ട് നിങ്ങളോടൊക്കെ അതൊന്ന് പങ്കുവെക്കണം എന്ന് തോന്നി. പുതിയ റോഡ് നിർമിക്കുമ്പോൾ എല്ലായിടത്തും കാണുന്നതുപോലെ റോഡ് ആവശ്യമില്ലാത്ത ആരെങ്കിലുമൊക്കെ ആകും അതിൽ ഒരു തടസ്സമായി നിൽക്കുന്നത്. ഇവിടെ മെയിൻ റോഡിൽ നിന്നും ഇടവഴി തുടങ്ങുന്ന ഭാഗത്ത് സ്ഥലം നൽകേണ്ട ആൾക്ക് വളരെ കുറഞ്ഞ സ്ഥലം മാത്രമേ സ്വന്തമായിട്ടുള്ളൂ.
ഒരു സൈഡിൽ ആയിട്ട് ആണെങ്കിൽ മുസ്ലീം പള്ളിയും ക,മ്പ,ർ സ്ഥാനവുമാണ്. അയാളോട് അതെങ്ങനെ ചോദിക്കും എന്ന് കരുതിയാണ് അവർ ആ ഇടവഴിയിലൂടെ ഇന്നലെവരെ ബുദ്ധിമുട്ട് സഹിച്ചും മുന്നോട്ട് പോയിരുന്നത്. അങ്ങനെ പോകുന്നതിനിടയിലാണ് ആ വീട്ടിലേക്കുള്ള കാരണവരായ മനുഷ്യൻ ഒരു ദിവസം ഇടവഴിയിലൂടെ ആരുടെയോ മ,യ്യ,ത്ത് കൊണ്ട് പോകുന്ന ദിവസം അനുഭവപ്പെട്ട പ്രയാസം മനസ്സിലാക്കി. ആ ഭാഗത്ത് താമസിക്കുന്നവരോട് റോഡിന് ആവശ്യമായ സ്ഥലം ഞാൻ തരാം എന്ന് പറയുകയും ചെയ്തു. ആ ഭാഗത്ത് താമസിക്കുന്ന ആളുകൾക്ക് വിശ്വസിക്കാൻ പ്രയാസം വന്നത്രേ. അയാൾ ആ കാര്യം അന്ന് പറഞ്ഞത് കേട്ടപ്പോൾ. കാരണം ഒരു ഭാഗത്ത് പള്ളിയും ക,ബ,ർ,സ്ഥാ,നം നിൽക്കുന്ന ഭാഗമാണ്. ആ ഭാഗത്ത് ഒന്നും ചെയ്യാൻ കഴിയില്ല.മറുഭാഗം ആ മനുഷ്യൻ്റെ തുമാണ്.
ചെറിയൊരു വീടും കിണറും വളരെ കുറച്ച് മുറ്റവുമുള്ള അയാൾ തൻ്റെ സ്ഥലത്തുനിന്നും നയാപൈസ പോലും ചോദിക്കാതെ ഇങ്ങോട്ട് വന്ന് റോഡിന് ആവശ്യം ഉള്ളത് എlടുത്തോളൂ എന്ന് പറഞ്ഞപ്പോൾ അവർ എല്ലാവരും കൂടി ചേർന്ന് നല്ലൊരു തുക പിരിച്ചെടുത്ത് കൊടുത്തെങ്കിലും അയാൾ അത് വാങ്ങിയില്ലത്രേ. മാത്രവുമല്ല പൈസ നീട്ടിയവരോട് അന്ന് അയാൾ പറഞ്ഞത്, ഈ പൈസ ഞാൻ വാങ്ങിയാൽ അതോടെ എൻ്റെ സ്ഥലത്തിനുള്ള വില എനിക്ക് കിട്ടും. അത് ഞാൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങളുടെയൊക്കെ തലമുറക്കും, നിങ്ങൾക്കുമുപകരിക്കാൻ വേണ്ടിയാണ്. അതിൻ്റെ പ്രതിഫലം ഞാൻ ഇന പൈസ വാങ്ങിയാൽ ദൈവം എനിക്ക് നൽകില്ല. ഈ ദുനിയാവ് നിലനിൽക്കുന്നിടത്തോളം കാലം എനിക്കുള്ളത് നാളെ പടച്ചോൻ തരും. അത് മാത്രം മതി. നിങ്ങൾ റോഡ് ഉണ്ടാക്കിക്കോളൂ.
എന്ന് പറഞ്ഞ് ആ പണംനിരസിച്ചെന്ന് കേട്ടപ്പോൾ അയാളെ പോകുന്ന വഴിക്ക് കാണണം എന്ന് തോന്നിയെങ്കിലും, കൂട്ടുകാരോട് ഞാൻ ആ കാര്യം അറിയിച്ചു. എൻ്റെ മനസ്സിനെ നിരാശപ്പെടുത്തിയും,കൂടെ സന്തോഷിപ്പിക്കും അവൻ പറഞ്ഞു. ഈറോഡ് നിർമ്മിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ പെട്ടെന്ന് മ,രി,ച്ചു. ഇപ്പോൾ ആ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഏറ്റെടുത്തു ഭംഗിയായി ചെയ്യുന്നു. ഇവിടെയുള്ള ചെറിയ കുട്ടികൾക്ക് വരെ അവർ ഞങ്ങൾക്ക് വേണ്ടി ചെയ്ത ആ നന്മ എന്താണെന്ന് അറിയാം. എന്ത് നല്ലൊരു മനുഷ്യൻ. അത്രയ്ക്കാണല്ലോ ഒരു റോഡില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്. എന്തു നല്ല മനുഷ്യൻ. അവരുടെ പരലോകത്തിൽ സന്തോഷം കൂട്ടാൻ ഇതിനേക്കാൾ വലിയ നന്മ വേറെ ഇല്ല എന്ന് പറഞ്ഞ് ഞാൻ സന്തോഷിച്ച് നമ്മളൊക്കെ ജീവിക്കുന്ന നൂറ്റാണ്ടിലും മനുഷ്യരുടെയും അവരുടെ പ്രയാസങ്ങളും അറിയാൻ കെൽപ്പുള്ള ഹൃദയവുമായി ജീവിക്കുന്നവർ വളരെ കുറച്ചാണെങ്കിലും ഉണ്ട് എന്ന് ഓർത്തിട്ട് ആയിരുന്നു. എത്രയോ കുടുംബങ്ങൾ ചോദിക്കുന്ന പൈസ തരാം. നിങ്ങൾ പറയുന്ന എന്തു വേണമെങ്കിലും അംഗീകരിക്കാം. എന്നൊക്കെ പറഞ്ഞിട്ടും എനിക്ക് ഈ റോഡ് ആവശ്യമില്ല.
നിങ്ങൾക്ക് വേണമെങ്കിൽ റോഡ് ഉള്ള സ്ഥലത്തേക്ക് പൊയ്ക്കോളൂ എന്ന് ചിന്തിച്ചു നടക്കുന്ന അല്ലെങ്കിൽ കുറഞ്ഞ സ്ഥലത്ത് മറ്റുള്ളവർക്ക് താങ്ങാൻ കഴിയാത്ത ഇരട്ടിവില പറഞ്ഞു വിൽക്കാൻ നിൽക്കുന്ന ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ടാവും. അവരൊക്കെ മറന്നുപോകുന്ന കേട്ട് കേട്ട് മടുത്ത ഒന്നാണ് ആത്മാവ് ശരീരത്തിൽ നിന്നും അകന്നുപോയാൽ നമ്മളൊക്കെ മണ്ണിലേക്ക് തന്നെയാണ് മടങ്ങാനുള്ളത് എന്ന സത്യം. ജീവനോടെയുള്ള കാലത്ത് മറ്റുള്ളവർക്ക് ഒരു ഉപകാരം ചെയ്യാൻ അവസരം കിട്ടിയാൽ ,അപ്പുറത്ത് എൻ്റെ ശത്രുക്കളാണോ എന്നെ ബന്ധുക്കൾ ആണോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ എന്നൊന്നും നോക്കാതെ സൃഷ്ടിച്ച പ്രതിഫലം മാത്രം പ്രതീക്ഷിച്ച് സഹായിക്കാൻ തയ്യാറാക്കുക. അതിനുള്ള പ്രോഫിറ്റ് ദുനിയാവിൽ നിന്ന് ചിലപ്പോൾ കിട്ടിയില്ലെങ്കിലും ആവശ്യമുള്ള സ്ഥലമായ പരലോകത്ത് അവർക്ക് കിട്ടുക തന്നെ ചെയ്യും. ഈ മനുഷ്യൻ്റെ മനസ്സുപോലെ മാറാനും അങ്ങനെയുള്ള മനസ് ഉണ്ടാവാൻ ഭാഗ്യം ലഭിക്കാൻ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ഇതായിരുന്നു ആ സഹോദരൻ ഫേസ്ബുക്കിൽ പങ്കിട്ട് കുറിപ്പ്. ഈ കുറിപ്പിലൂടെ വലിയ സന്ദേശങ്ങളാണ് നമുക്ക് നൽകുന്നത്.