5 ദിവസം മുൻപ് കാണാതായ ചോട്ടു ഇനി വരില്ല, പ്രിയപ്പെട്ട നായക്ക് സംഭവിച്ചതറിഞ്ഞ് നെഞ്ചുപൊട്ടി ഉടമ.!!

സമൂഹമാധ്യമങ്ങളില്‍ വൈറലായ ചോട്ടു എന്ന നായയെ ജീ,വ,ന,റ്റ നിലയിൽ കണ്ടെത്തി. പൊട്ടക്കിണറ്റിലാണ് ചോട്ടുവിന്റെ മൃ,ത,ദേ,ഹം കണ്ടെത്തിയത്. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ നായയെയാണ് ച,ത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചോട്ടുവിനെ കാണാതായത്. ചോട്ടുവിനെ കണ്ടെത്തുന്നതിനായി വന്‍ തിരച്ചിലായിരുന്നു പ്രദേശത്ത് നടത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു.

അതിനിടെയാണ് റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ മ,രി,ച്ച നിലയില്‍ കണ്ടെത്തിയത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. ചോട്ടുവിന്റെ മൃ,ത,ദേ,ഹം, പോ,സ്റ്റ് മോ,ര്‍,ട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു കൊടുക്കുന്നത്, വീട്ടില്‍ ജനല്‍ അടക്കുന്നത്, ബൈക്കിന്റെ താക്കോല്‍ എടുത്തു കൊണ്ടു വരുന്നത്, കൃഷിയില്‍ സഹായിക്കുന്നത് അടക്കമുള്ള ചോട്ടുവിന്റെ പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *