ദിലീപിന്റെ വീട്ടിൽ സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ ഉദ്യോഗസ്ഥർ.!!

നദിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ഗൂഢാലോചന നടത്തിയെന്ന കേസിൽ ശബ്ദ സാംപിൾ നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ് . പ്രതികളുമായി ബന്ധപ്പെട്ട് ശബ്ദം ശേഖരിക്കാനുള്ള ശ്രമം എല്ലാം പരാജയപ്പെട്ടു. ഇതോടെ അഞ്ച് പ്രതികളുടേയും വീട്ടിന് മുമ്പിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിക്കുകയായിരുന്നു. ശബ്ദ പരിശോധനയ്ക്ക് പ്രതികൾ വേഗം ഹാജരാക്കണമെന്നാണ് ഈ നോട്ടീസിലുള്ളത്. ഗൂഢാലോചന നടത്തുന്നതിന്റെ തെളിവായി ലഭിച്ച ശബ്ദവുമായി താരതമ്യം ചെയ്യുന്നതിന് പ്രതികളുടെ ശബ്ദ സാംപിൾ ശേഖരിക്കാൻ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.എന്നാൽ ശബ്ദ പരിശോധനയുമായി പോലും പ്രതികൾ സഹകരിക്കുന്നില്ല. അവരെ നേരിട്ട് കാണാനും കഴിയുന്നില്ല. അഭിഭാഷകരും ഒളിച്ചു കളിക്കുകയാണ്.നോട്ടിസുമായി ഉദ്യോഗസ്ഥർ പ്രതികളുടെ വീടുകളിലെത്തിയെങ്കിലും ഇവ കൈപ്പറ്റാൻ പ്രതികളൊ കുടുംബാംഗങ്ങളോ തയാറായില്ല. പ്രതികൾ സ്ഥലത്തില്ല എന്നു പറഞ്ഞ് ഉദ്യോഗസ്ഥരെ മടക്കി അയയ്ക്കാനായിരുന്നു ശ്രമം.

തുടർന്നാണ് ക്രൈംബ്രാഞ്ച് വീട്ടിന് മുമ്പിൽ നോട്ടിസ് പതിച്ചതെന്ന് അവർ പറയുന്നു. ഈ കേസിൽ ശബ്ദ പരിശോധന അതിനിർണ്ണായകമാണ്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദങ്ങൾ ഒത്തുനോക്കാനാണ് ഇത്. കോടതിയും ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇതേസമയം തന്നെ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടന്നുകൊണ്ടിരിക്കുകയാണ് .സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ക്വട്ടേഷൻ കൊടുത്തതെന്നും ദിലീപിനു മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *