അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സന്ദര്‍ശകരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഇനി മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ പാമ്പിനെ പിടിക്കുമെന്ന് വാവ സുരേഷ് ഉറപ്പ് നല്‍കിയിരുന്നു. വാവ സുരേഷിനെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവനോട് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം മന്ത്രി അറിയിച്ചിരുന്നു. കൂടാതെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു . രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരുപാട് പേരുടെ ദാനമാണ് ഇനിയുള്ള ജീവിതം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി പറയുന്നുണ്ട് വാവ സുരേഷ്. തനിക്ക് എതിരെ കേരളത്തിൽ പ്രജാരണം നടക്കുന്നുണ്ട് പാമ്പിനെ പിടിക്കാൻ തന്നെ വിളിക്കരുത് എന്ന രീതിയിലുള്ള പ്രജാരണം നടക്കുന്നുണ്ട് എന്നാണ് മനസ്സിലായത്. വനവകുപ്പ് ജീവകാർ അടക്കം ഇത്തരം പ്രജരണം ഉണ്ട് എന്നും വാവ സുരേഷ് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞിരുന്നു. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങള്‍ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത് . അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി .