രാത്രിയിൽ ട്രെയിനിൽ തനിച്ച് യാത്ര ചെയ്ത യുവതിക്ക് സംഭവിച്ചത്.!!

ഒറ്റയ്ക്ക് ഒരു സ്ത്രീയെ എവിടെയെങ്കിലും കണ്ടാൽ അ.പ.മ.ര്യാ.ദയായി പെരുമാറുന്നവരുണ്ട്. അത്തരത്തിൽ ഒരുപാട് വാർത്തകൾ കേൾക്കുന്നതുമാണ്. ആയതിനാൽ തന്നെ എവിടെയെങ്കിലും ഒറ്റയ്ക്ക് പെട്ടുപോയ സ്ത്രീകൾ വളരെ ഭ.യ.പ്പെ.ടു.ന്നു.ണ്ട്. എന്നാൽ അത്തരത്തിലൊരു തനിച്ചൊരു ട്രെയിനിൽ യാത്രയിൽ പെട്ടുപോയ ഒരു സ്ത്രീയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. കുറിപ്പ് എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു. നിസാമുദ്ദീൻ എക്സ്പ്രസിൽ നടന്ന ഒരു കവർച്ചയെ കുറിച്ച് കേട്ടപ്പോൾ എൻ്റെ ഒരു അനുഭവം പറയാം എന്ന് കരുതി. ഈയടുത്ത് എറണാകുളത്തേക്ക് പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. സന്ധ്യയ്ക്കാണ് ട്രെയിൻ പുറപ്പെട്ടത്. എ.സി കോച്ചിൽ മാത്രം എട്ടോ പത്തോ യാത്രക്കാർ മാത്രം. എതിരെയുള്ള സീറ്റിൽ ഒരാൾ മാത്രം. അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാനായി എഴുന്നേറ്റു.അവിടെ പിന്നെ ഒരാൾ മാത്രം. രാത്രി ഇരുട്ടി തുടങ്ങിയിരിക്കുന്നു. നേരിയ ഭീതിയോടെ ഞാൻ പറഞ്ഞു.

അധികം ആൾക്കാർ ഒന്നുമില്ല. ഒരു ചെറിയ പേടി പോലെ. പത്രത്തിലൊക്കെ ഓരോന്ന് വായിക്കുന്നത് കൊണ്ടാവാം. പോലീസ് ഉണ്ടാവില്ലേ. പേടിക്കേണ്ട, റെയിൽവേ പോലീസ് ഉണ്ട്. അവർ നോക്കിക്കൊള്ളും ശാന്തമായ സ്വരത്തിൽ പറഞ്ഞശേഷം അദ്ദേഹം ഇറങ്ങിപ്പോയി. ഞാൻ അപ്പുറത്തെ കോപ്പയിൽ പോയി നോക്കി. ഒരു ചേച്ചി കിടക്കുന്നുണ്ട്. കൂടെ അവരുടെ റിലേറ്റീവ് ഉണ്ട്. ഞാൻ എൻ്റെ സീറ്റിൽ തിരിച്ചെത്തിയ ശേഷം ഉടനെ രണ്ട് റെയിൽവേ പോലീസുകാർ അടുത്തുവന്നു. മാഡം എവിടെ പോവാണ്. ഒറ്റയ്ക്കാണോ. പേടിക്കേണ്ട ഇത് എൻ്റെ ഫോൺ നമ്പർ ആണ് .എന്തു പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ. ഒരു ചെറുപ്പക്കാരൻ ധൈര്യം പകർന്നു .ഞാൻ അതിശയിച്ചുപോയി. ഓക്കേ മാഡം. ഞങ്ങൾ അടുത്ത കംപാർട്ട്മെൻറിൽ ഉണ്ട്. ഞാൻ നന്ദി പ്രകടിപ്പിച്ചപ്പോൾ ഇറങ്ങുമ്പോൾ അവർ പറഞ്ഞു.

ഞങ്ങളുടെ ഡിവൈഎസ്പി സർ ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു.മാഡത്തിന് കുറച്ച് ടെൻഷനുണ്ട്. ഇടയ്ക്ക് ശ്രദ്ധിക്കണമെന്ന്. അപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായത്. എന്നോട് പേടിക്കേണ്ട എന്നു പറഞ്ഞത് ഡിവൈഎസ്പി ആയിരുന്നെന്ന്. യാത്രക്കിടയിൽ ഇടയ്ക്കിടെ സജിത്ത് എന്ന പോലീസുകാരൻ വിവരം തിരക്കുണ്ടായിരുന്നു. ട്രെയിൻ ഇറങ്ങുമ്പോൾ പോലും അദ്ദേഹം ഓടി വന്ന് വിളിക്കാൻ ആരെങ്കിലും വരുമോ എന്ന് ചോദിച്ചു. മോനെ കണ്ടതിനു ശേഷം സജിത് തിരിച്ചു കയറി. നന്ദി, സജിത്. നന്ദി ഡിവൈഎസ്പി. ഈ കുറിപ്പായിരുന്നു യുവതി ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്. വളരെ കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *