ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്.!!

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പം കൂടുതൽ വ്യക്തമാക്കി സ്വപ്‌ന സുരേഷ്. വിആർഎസ് എടുത്ത് ദുബായിൽ സെറ്റിൽ ചെയ്യാമെന്ന് ശിവശങ്കർ തന്നോട് വാഗ്‌ദാനം ചെയ്‌തതിന് ഒറ്റ അർഥമേയുള്ളൂവെന്ന് സ്വപ്‌ന പറഞ്ഞു. ആരെങ്കിലും തയ്യാറായി വന്നാൽ ശിവശങ്കറുമായുള്ള ബന്ധത്തെ പറ്റി മാത്രം ഒരു പുസ്‌തകമെഴുതാൻ താൻ തയ്യാറാണ്. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലുള്ള ശിവശങ്കറിൻ്റെ ആത്മകഥയിൽ സ്വപ്‌ന ഐ ഫോൺ നൽകി ചതിച്ചുവെന്ന പരാമർശമുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം. ശിവശങ്കർ തനിക്ക് ശത്രുവല്ല. ശത്രു സ്ഥാനത്ത് കാണാൻ പറ്റില്ല. എന്നാല്‍ പുസ്‌തകത്തിൽ തന്നെപ്പറ്റി മോശം പരാമർശങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ പ്രതികരിക്കും. തന്നെ കൂടുതല്‍ മോശമായി ചിത്രീകരിച്ചാല്‍ ശിവശങ്കറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരുമെന്ന് പരോക്ഷമായി സ്വപ്‌ന പറയുന്നു.

കുടുംബത്തിലെ പ്രശ്‌നങ്ങൾ പരസ്‌പരം പറഞ്ഞാണ് ശിവശങ്കറുമായി അടുത്തത്. ഭാര്യയുമായി വർഷങ്ങളായി ബന്ധമില്ലെന്നാണ് തന്നോട് പറഞ്ഞിരുന്നത്. ശിവശങ്കർ തന്നെപ്പറ്റി ഇങ്ങനെ എഴുതുമെന്ന് കരുതിയില്ലെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിയെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന തരത്തിൽ മൊഴി കൊടുക്കാൻ സമ്മർദമുണ്ടായിട്ടില്ല. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി ഔദ്യോഗിക ഇടപെടലുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും സ്വപ്‌ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *