സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിനെതിരെ തുറന്നടിച്ചും തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും തുറന്നു പറയുകയാണ് സ്വപ്ന. കാശിനോ സുഖ ജീവിതത്തിനോ വേണ്ടി ഒരിക്കലും ആരുടെമുന്നിലും കോംപ്രമൈസ് ചെയ്തില്ല.. ഒരു ‘സിംഗിൾ മദർ എന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു..ആദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന്.. ആ,ത്,മ,ഹ,ത്യ,യ്ക്ക് ശ്രമിച്ചു.. അവിടെ നിന്നും രക്ഷപ്പെട്ടു, രണ്ടാം വിവാഹത്തിൽ ഒരു മകനുണ്ടായി, അതോടെ മകന്റെ അച്ഛൻ ഉൾപ്പടെ മൂന്നുപേരെ നോക്കേണ്ട ഉത്തരവാദിത്തം തലയിലായി. എന്നെ മകളെയും ഉപേക്ഷിച്ച് പോയ ഭർത്താവിനെ പോലീസിൽ പരാതികൊടുത്ത ശേഷം തിരിച്ചെത്തിച്ചു. എന്നെ കെട്ടിയത് തന്നെ നല്ലൊരു ജീവിതത്തിനും സാമ്പത്തികം മുൻപിൽ കണ്ടതുകൊണ്ടുമായിരുന്നുവെന്ന് മുഖത്ത് നോക്കി ഭർത്താവ് തുറന്നു പറഞ്ഞു.
അന്ന് മകളുടെ വിവാഹം വരെയെങ്കിലും പിരിഞ്ഞു പോകരുത് ഞാൻ ജോലിചെയ്ത് നോക്കിക്കോളാം എന്ന് വാക്ക് കൊടുത്തതോടെയാണ് ഞങ്ങൾക്കൊപ്പം അദ്ദേഹം താമസിക്കാൻ തുടങ്ങിയത്. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയത്. മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് ഞാൻ. മൂത്തമകന് 42 വയസും. അങ്ങനെയാണ് അവിടെ ഒരു ശിവശങ്കർ ജനിച്ചത്. യു എ ഇ കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴും അവർ ആവശ്യപ്പെട്ട കാര്യങ്ങൾ അതുപോലെ വിജയകരമായി നടപ്പിലാക്കുക എന്ന് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.
വിശ്വസിച്ച സൗഹൃദങ്ങളിൽ പലതും പൊയ്മുഖങ്ങളായിരുന്നു… എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ആഗ്രഹിച്ചിരുന്ന സ്വപ്ന സുരേഷിനെ കുടുക്കാൻ പലർക്കും നിഷ്പ്രയാസം കഴിഞ്ഞു.. എന്നിട്ടും കൈവിട്ട സുഹൃത്തുക്കളെ ആരെയും തള്ളിപ്പറയുന്നില്ല.ശിവശങ്കറെ പോലും..പക്ഷെ ഇനിയും പ്രതികരിക്കാതിരുന്നാൽ ജീവിയ്ക്കാനുള്ള അർഹതപോലും നഷ്ടപ്പെടും .. അമ്മയെന്നോ സ്ത്രീ എന്നോ വ്ല്ല അവകാശം ഇല്ലാതാകും… ഇനിയും സത്യം ലോകം അറിയണം.. അതിന് വേണ്ടി മാത്രമാണ് ഈ തുറന്നു പറച്ചില്ലെന്നും സ്വപ്ന സുരേഷ് മലയാളിവാർത്തയോട് പറഞ്ഞു..