കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു…

നിറമുള്ള പ്രണയകഥകൾ മാത്രമല്ല പ്രണയം തേടിയുള്ള ത്യാഗപൂർണ്ണമായ യാത്രയിൽ കാലിടറി പോയവരെ ഓർക്കാനുള്ള ദിനം കൂടിയാണ് ഓരോ വയലൻ്റയ്ൻസ് ദിനവും .കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിൻ്റെ ഓർമ്മകളും പ്രണയ ദിനത്തിൻ്റ ഓർമ്മ ജ്വലിച്ചു നിൽക്കും .2018 മേയ് 28നാണ് നട്ടശ്ശേരി സ്വദേശി കെവിൻ്റെ മൃ,ത,ദേ,ഹം തെന്മല ചാലക്കര പുഴയിൽ നിന്നും കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിൻ്റെ പേരിൽ നീനുവിൻ്റെ സഹോദര നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോയി ചാലിക്കര യാർ പുഴയിൽ വീഴ്ത്തി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു. പ്രണയത്തിൻ്റെ പേരിൽ ബ്രാൻഡ് ഓർമ്മകൾ കനലെരിയുമ്പോൾ ആ ഓർമ്മകൾ ജീവശ്വാസമാക്കിയ പെണ്ണാണ് നീനു. നീനു പറഞ്ഞത് ഇങ്ങനെ. ആദ്യമായി കോട്ടയം ബസ് സ്റ്റാൻഡിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ലീവിന് വീട്ടിലേക്ക് പോകാൻ കോട്ടയം ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാൻ. എൻ്റെ കൂട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന ആ കുട്ടി അവളെ കാണാൻ വന്നു. കൂടെ വന്നത് കെവിൻ ചേട്ടൻ ആയിരുന്നു.

കോട്ടയം അമലഗിരി ബി.കെ കോളേജിൽ ബിഎസ് സിഒന്നാംവർഷ വിദ്യാർഥിനിയായിരുന്നു ഞാൻ അന്ന്. കൂട്ടുകാരൻ്റെ കാര്യം പറയാൻ വേണ്ടി പിന്നെ ഒന്ന് രണ്ട് തവണ വിളിച്ചു. ഇടയ്ക്കൊക്കെ ചാറ്റ് ചെയ്യുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഇഷ്ടമാണോ എന്ന് ചേട്ട എന്നോട് ചോദിച്ചു. പ്രണയിക്കാനുള്ള ചുറ്റുപാട് അല്ല എന്ന് മാത്രം അന്ന് പറഞ്ഞു. വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞാനെറ്റ് അതുവരെയുള്ള ജീവിതം കെവിൻ ചേട്ടനോട് തുറന്നു പറഞ്ഞു. ക്രിസ്ത്യൻ-മുസ്ലിം പ്രണയവിവാഹമായിരുന്നു പപ്പയുടെയും മമ്മിയുടെയും. രണ്ടുപേരും വിദേശത്തായിരുന്ന തിനാൽ പപ്പയുടെ കുടുംബ വീട്ടിൽ നിന്നായിരുന്നു എൻ്റെയും ചേട്ടൻ്റെയും സ്കൂൾ പഠനം. ഞാൻ അഞ്ചാം ക്ലാസ്സിൽ ആയപ്പോൾ അമ്മ നാട്ടിൽ വന്ന് അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു. അതിന് പിന്നിലുള്ള സ്ഥലത്ത് വീട് വെച്ചു. എൻ്റെ പപ്പയും നാട്ടിലേക്ക് പോന്നു. ഒരു കടയുടെ സ്ഥാനത്ത് രണ്ടു കടകളായി. ഒപ്പം അവർ തമ്മിലുള്ള വ,ഴ,ക്കും ഇ,ര,ട്ടി,യാ,യി.

രാത്രി കടകളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് വ,ഴ,ക്ക്. അടിപിടിയിലാവും ഇത് കലാശിക്കുക. ഒരിക്കൽ അമ്മയെ അടിക്കാനായി പപ്പ കൊണ്ടുവന്ന ടോർച്ച് കൊണ്ടത് എൻ്റെ മൂക്കിലാണ്. മൂക്ക് പൊട്ടി ചോര വന്നു. അതിനു ശേഷം വഴക്ക് മൂക്കുമ്പോൾ ഞാൻ പിടിച്ചുമാറ്റാൻ പോയിട്ടില്ല. നിശബ്ദനായിരുന്ന് എൻ്റെ ജീവിതം മുഴുവൻ കേട്ട കെവിൻ ചേട്ടൻ എന് കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു. നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന്. എനിക്കും തോന്നി .ആ കയ്യ് ഇനി വിടരുതെന്ന്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സിൽ ഇരുന്ന് ആരോ ഓർമ്മിപ്പിച്ചിരുന്നുവെങ്കിലും വീട് വയ്ക്കണമെന്നും, കൃപ ചേച്ചിയുടെ കല്യാണം നന്നായി നടത്തണമെന്നും വലിയ മോഹമായിരുന്നു കെവിൻ ചേട്ടന്. വയർമാൻ കോഴ്സ് പഠിച്ച ചേട്ടൻ ദുബായിലേക്ക് പോയത് അതിനായിരുന്നു. എങ്കിലും എല്ലാ ദിവസവും എന്നെ വിളിച്ച് അന്നത്തെ വിശേഷങ്ങൾ പറയുമായിരുന്നു. എൻ്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും.

തമാശകൾ പറഞ്ഞ് ചിരിപ്പിക്കും. ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിച്ചത് ആ ദിവസങ്ങളിലാണ്. ഫെബ്രുവരി 15 നാണ് ചേട്ടൻ ലീവിൽ വന്നത്. മാർച്ചിൽ സെക്കൻ്റിയർ പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിലെത്തി അപ്പോഴാണ് അറിഞ്ഞത് വീട്ടുകാർ എനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന്. എൻ്റെ വിഷമം കണ്ടു കെവിൻ ചേട്ടൻ വിളിച്ചു പറഞ്ഞു. നീ ഇങ്ങ് പോരൂ. പരീക്ഷയുണ്ട് എന്നുപറഞ്ഞ് ആ വ്യാഴാഴ്ചയോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി.കോട്ടയത്തെത്തിയ ശേഷം കെ വി ചേട്ടൻ്റെ കൂടെ പോവുകയാണെന്ന് വീട്ടിൽ അറിയിക്കുയും ചെയ്തു. ചേട്ടൻ്റെ സുഹൃത്തിൻ്റെ ബന്ധു വീട്ടിലാണ് അന്ന് താമസിച്ചത്. പിറ്റേന്ന് ഏറ്റുമാനൂരിൽ നിന്ന് വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചു. എന്നെ കാണാനില്ലെന്ന് കാണിച്ച് സ്റ്റ പരാതി നൽകിയതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ വിളിച്ചു.

പപ്പ തിരികെ ചെല്ലാൻ നിർബന്ധിച്ചെങ്കിലും വീട്ടിലെ പ്രശ്നങ്ങൾ സഹിക്കാൻ പറ്റില്ലെന്നും കെവിൻ ചേട്ടനൊപ്പം പോകാനാണ് ഇഷ്ടം എന്ന് ഞാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ കോട്ടയത്ത് കളപ്പേരിൽ വിവാഹ രജിസ്ട്രേഷൻ ഓഫീസിൽ പോകും വഴി വനിതാ സെല്ലിൽ കയറി കാര്യങ്ങളെല്ലാം സംസാരിച്ചു. പരിചയമുള്ള ആരുടെയെങ്കിലും കത്ത് വേണമെന്ന് പറഞ്ഞതിനെ തുടർന്ന് നോട്ടീസ് ഇടാനാകാതെ തിരികെ പോകും. ഹോസ്റ്റലിനടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടു ചേട്ടനാണ് ചോറ് വാരി തന്നത്. അന്ന് രാത്രി കുറെ നേരം ഫോണിൽ സംസാരിച്ചു. ഞാൻ വാങ്ങി കൊടുത്ത നീല ഷർട്ട് ആണ് അന്ന് ചേട്ടൻ ഇട്ടിരുന്നത്.

വിവാഹ രജിസ്ട്രേഷനു വേണ്ടി ഓഫീസിൽ കൊടുക്കാൻ വാർഡ് മെമ്പറുടെ കത്ത് വാങ്ങാൻ പോകാൻ രാവിലെ വിളിച്ചു ഉണർത്തണം എന്ന് പറഞ്ഞു. രാത്രി ഒന്നരയോടെ കിടന്നുറങ്ങുമ്പോൾ ഞാൻ ഒന്ന് കൂടി ഓർമ്മിപ്പിച്ചു. ഒറ്റക്കൊന്നും രാത്രി പുറത്തിറങ്ങരുതെന്ന്. രാവിലെ 5. 45 ഞാൻ വിളിച്ചപ്പോൾ ആരോ ഫോൺ കട്ട് ചെയ്തു. ആറിന് വീണ്ടും വിളിച്ചാലും എടുത്തില്ല പിന്നെ വിളിച്ചപ്പോൾ എടുത്തില്ല. കെവിൻ ചേട്ടനൊപ്പം അവർ പിടിച്ചുകൊണ്ടുപോയ കസിൻ അനീഷേട്ടൻ്റെ സഹോദരി വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. കെവിൻ ചേട്ടൻ്റെ അച്ഛൻ്റെ പെങ്ങളുടെ മകനാണ് ഒപ്പമുണ്ടായ അനീഷേട്ടൻ. അച്ഛനും അമ്മയും മ,രി,ച്ച അനീഷേട്ടൻ പെങ്ങൾമാരുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ തനിച്ചാണ്. കാഴ്ചയ്ക്ക് പ്രശ്നമുള്ളതുകൊണ്ട് കെവിൻ ചേട്ടനാണ് കൂടെ കൊണ്ടുപോയിട്ടുണ്ട്.

അന്നുരാത്രി എൻറെ ചേട്ടനും ആളുകളും ആ,ക്ര,മി,ക്കാ,ൻ വന്നപ്പോൾ കെവിൻച്ചേട്ടൻ ഓടി രക്ഷപ്പെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. മ,രി,ക്കു,ന്ന,തി,നു മുൻപത്തെ ഞായറാഴ്ച കെവിൻചേട്ടനും അനീഷേട്ടനും പെങ്ങൾമാരും കൂടി ആലപ്പുഴയിൽ ടൂർ പോയിരുന്നു. തിരയടിച്ചെത്തുന്നു മണൽപരപ്പിൽ കെവിൻ നീനു എന്ന് എഴുതിവെച്ചു. തിരയടിച്ചു മായിക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂട്ടും എന്നല്ലേ പറയാറ്. പക്ഷേ ഒരാഴ്ചപോലും പിന്നീട് ഏട്ടനെ എനിക്ക് കിട്ടിയില്ല. എൻ്റ സങ്കടങ്ങൾ പറയാൻ ഇനി ആരുമില്ലല്ലോ.ഒന്നു മിസ്കോൾഡ് ചെയ്താൽ മതി. വിളിക്കാം എന്ന് എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ്ഡ് കോൾ ചെയ്തിട്ടും മറുപടി കിട്ടുന്നില്ലല്ലോ സന്തോഷത്തോടെ ഒരുപാട് വർഷങ്ങൾ ജീവിക്കാമെന്നും, ഒരിക്കലും കരയിക്കില്ലെന്നും വാക്ക് തന്ന…….

Leave a Reply

Your email address will not be published. Required fields are marked *