കാസർകോട് ബേക്കലിൽ നടന്ന സംഭവം…. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം.

ഉല്ലാസയാത്രക് പോയ കുടുംബം പാർക്കിൽ വെച് കുഞ്ഞിനെ മറന്നു യാത്ര കഴിഞ്ഞാണ് കുഞ്ഞു കൂടെ ഇല്ലാത്തത് വീട്ടുകാർ അറിയുന്നത് ഇതോടെ ബഹളമായി നാട്ടുകാരും പോലീസ്‌കാരും എല്ലാം എത്തി കുഞ്ഞിനെ കാണാൻ ഇല്ല എന്നുപറഞ്ഞു വഹട്സപ്പ് വഴി ശബ്ദ സന്ദേശങ്ങൾ അയച്ചു.ഒടുവിൽ നാല് വയസുകാരനായ ബാലൻ മറ്റൊരു കുടുംബത്തിന്റെ സഹായത്തോടെ പിതാവിനെ മൊബൈലിൽ വിളിച്ചതോടെ മണിക്കൂർകളോളം തീതിന്ന വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസമായി.വ്യാഴ്ച രാത്രി ബേക്കലിൽ റീഡമോൺ പാർക്കിലാണ് ഒരു നാടിനെ മുഴുവൻ തീ തീറ്റിച്ച സംഭവം.കാസർകോട് മൊഗ്രാ പുത്തൂരിൽനിന്നും രണ്ട് വാഹങ്ങളിൽ കുടുംബക്കാർ ബേക്കലിൽ റീഡമോൺ പാർകടക്കമുള്ള സ്ഥാലങ്ങളിൽ ഉല്ലാസയാത്ര വന്നു രാത്രി എട്ടോടെ ഇവർ മടങ്ങിപോവുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന 4വയസുകാരൻ പാർക്കിൽ ഒറ്റപ്പെട്ട് പോയി കളിചിരികൾ ഇടയിൽ കുഞ്ഞ് ഒപ്പമുണ്ടോയെന്ന് ആരും ശ്രദിച്ചതുമില്ല.

ഒന്നാമത്തെ വാഹനത്തിൽ ഉള്ളവർ കുഞ്ഞ് രണ്ടാമത്തെ വാഹനത്തിൽ ഉണ്ടെന്നു വിശ്വസിച്ചു രണ്ടാം വാഹനത്തിൽ ഉള്ളവർ തിരിച്ചും കരുതി വീട്ടിൽ എത്തി കുട്ടിയെ അന്വേഷിച്ചപ്പോളാണ് കുട്ടി രണ്ടു വാഹങ്ങളിലും ഇല്ലെന്ന് അരിഞ്ഞത് ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു സമൂഹ മാധ്യമങ്ങളിൽ ശബ്‌ദ സന്ദേശങ്ങളും അറിയിച്ചു.അതെ സമയം പാർക്കിൽ ഒറ്റപ്പെട്ടുപോയ കുട്ടി എന്ത് ചെയ്യണമെന്ന് അറിയാതെ കരയുകയായിരുന്നു തനിച്ചിരുന്നു കരയുകയിരുന്ന കുഞ്ഞിനെ തൃക്കരിപ്പൂർ നിന്നുള്ള കുടുംബത്തിന്റെ ശ്രദ്ദയിൽ പെട്ടു അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു പിതാവിന്റെ നമ്പർ കുഞ്ഞിന് അറിയാമെന്ന് അറിഞ്ഞതോടെ തൃക്കരിപ്പൂരിലെ കുടുംബം കുട്ടിയെകൊണ്ട് വീട്ടിൽ വിളിപ്പിച് കാര്യങ്ങൾ കൈമാറി.

അച്ഛനെ വിളിച്ചതോടെ കുട്ടി ചോദിച്ചത് അച്ഛൻ ഐസ്ക്രീം മേടിച്ചോ എന്നാണ് ഐസ്ക്രീം വാങ്ങിവരാം എന്നുപറഞ്ഞു അച്ഛൻ മറ്റുള്ളവരെ പറഞ്ഞു ഏൽപിച്ചു പോയതാണത്രേ എന്നാൽ പിന്നീട് ആ കാര്യം മറന്നു എന്ത് തന്നെയായാലും രാത്രി തന്നെ പാർകിൽവന്നു കുട്ടിയെ കൂട്ടികൊണ്ടു പോയി ഇത്രയും സമയം തൃക്കരിപ്പൂരിലെ കുടുംബം കാവലായി ഉണ്ടായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *