മലപ്പുറം വള്ളിക്കുന്നിൽ വിവാഹശേഷം വിരുന്നെത്തിയ നവവധു പുഴയിൽ മരിച്ചനിലയിൽ കൂട്ടക്കടവ്പുഴയിൽ നവവധുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് രാമൻ എന്ന കുട്ടൻറെ മകൾ ആര്യ എന്ന 26 വയസ്സുകാരിയാണ് മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത് ആദ്യവിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭർത്താവും സ്വന്തംവീടായ വള്ളിക്കുന്ന് നോർത്ത് പോറാഞ്ചേരിയിലെ വീട്ടിലെത്തിയത് ശനിയാഴ്ച വൈകീട്ട് വീട്ടിൽനിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്തുപോയതായിരുന്നു ഏറേനേരം കഴിഞ്ഞിട്ടും തിരിച്ചു എത്താതായതോടെ വീട്ടുകാർ അന്വേഷിച്ചു ഇറങ്ങിയെങ്കിലും പുഴക്കുസമീപം റോഡരികിൽ ആര്യയുടെ സ്കൂട്ടറും ചെരിപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഇതോടെ രാത്രി ഏറെ വൈകിയിട്ടും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ഇന്നുരാവിലെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കൂട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത് മൃതദേഹം ഇൻകോസ്റ്റുനടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് അമ്മ വീണ സഹോദരങ്ങൾ ഭവ്യ ആദിത്യ എന്താണ് യതാർത്തിൽ ആര്യയ്ക്ക് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല പോലീസ് അന്വേഷണത്തിലാണ്.