ദിലീപിനെതിരെ കോടതി മുറിയില്‍ പൊട്ടിത്തെറിച്ച് ആക്രമിക്കപ്പെട്ട നടി..!!

നടി ആക്രമിക്കപ്പെട്ട കേസ് തുടരന്വേഷണം തടയണമെന്നാവഗ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി രംഗത്ത് കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി കോടതിയിൽ ആവശ്യപ്പെട്ടു കേസിൽ തുടരന്വേഷണം ആവശ്യമുണ്ടെന്നും ദിലീപിന്റെ ഹരജിയിൽ തീരുമാനം എടുക്കും മുമ്പ് തൻറെ ഭാഗംകൂടി കേൾക്കണമെന്നും നടി കോടതിയെ അറിയിക്കുകയായിരുന്നു നടിയുടെ ഈ ഇടപെടൽ അതി നിർണായകമാണ്.

കേസ്സിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുകൂല തീരുമാനമെടുത്താ ൽ കേസ്സിലെ വിചാരണയെ പോലും അത് ബാധിക്കും നടിയുടെ അതിനിർണായകമായ ഈ ഇടപെടൽ ദിലീപിനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കേസ്സിൽ കക്ഷിചേരുവാൻ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു ഇത് അംഗീകരിച്ച കോടതി കേസ്സ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ് നടിയെ ആക്രമിച്ച കേസ്സിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത് ഒരു മാസത്തിനുള്ളിൽ തുടന്വേഷണം നടത്തണമെന്നാണ് വിചാരണ കോടതിയുടെ നിർദേശം.

എന്നാൽ ആറു മാസമാണ് പ്രോസിക്യയൂഷൻ ആവശ്യപ്പെടുന്നത് ഇതിനിടെയാണ് ദിലീപ് ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത് കേസ്സിന്റെ വിചാരണ നീട്ടികൊണ്ടുപോകുവാനാണ് തുടരന്വേഷണം ആരംഭിച്ചത് എന്നാണ് ദിലീപിന്റെ വാദം തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണകോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണം കേസ്സിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നു എന്നാൽ കേസ്സന്വേഷണത്തിൽ ഉണ്ടായ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം എന്നാണ് സർക്കാർ വ്യക്തമാക്കുന്നത് നേരത്തെ വിചാരണക്ക് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യയൂഷൻ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു കേസ്സിന്റെ വിചാരണ നീട്ടികൊണ്ടുപോകുവാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടൻറെ വാദം വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപിന്റെ ഹരജിയിൽ പറയുന്നു,

Leave a Reply

Your email address will not be published. Required fields are marked *