നീണ്ട ഇടവേളക്കുശേഷം മലയാളത്തിലെ ഏറ്റവുംവിലകുടിയ താരങ്ങളായ മോഹൻലാലിന്റേയും മമ്മുട്ടിയുടെയും രണ്ട് മാസ്സ് ചിത്രങ്ങൾ കുറച്ചുദിവസങ്ങളുടെ ഇടവേളയിൽ തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുമ്പോൾ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കുവേണ്ടിയുള്ള വാദവും പ്രതിവാദവും തർക്കങ്ങളും വെല്ലുവിളികളും സോഷ്യൽമീഡിയയിൽ വീണ്ടും സജീവമാവുകയാണ്.
മോഹൻലാലിന്റേയും മമ്മുട്ടിയുടെയും അഭിനയത്തെ താരതമ്യം ചെയ്‌തും നിരന്തരം ഇപ്പോൾ പോസ്റ്റുകൾ വരുന്നുണ്ട് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഫെയ്‌സ്‌ബുക്കിലെ സിനിമ ഗ്രുപ്പിൽ ആഷിക് അലക്സ് എന്ന ആരാധകൻ എഴുതുന്നത് ഇങ്ങനെ എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പത്ത് നടൻമാർ മോഹൻലാൽ ഭരത്‌ഗോപി സത്യൻ തിലകൻ മമ്മുട്ടി മുരളി ജഗതി ഒടുവിൽ ഉണ്ണികൃഷ്ണൻ അടൂർഭാസി നെടുമുടി വേണു എന്നിവരാണ് ഒരു ഇന്റർവ്യൂ വിൽ sn സ്വാമി പറഞ്ഞത് മോഹൻലാൽ കഥാപാത്രത്തെ താനാക്കിമാറ്റുമെന്നും മമ്മുട്ടി ആ കഥാപാത്രമായി മാറുമെന്നാണ് ഇത് മമ്മുട്ടി sn സ്വാമിയോട് പറഞ്ഞു അതിനുശേഷം sn സ്വാമി ഇതുശരിയാണെന്ന് മനസ്സിലാക്കിയെന്നും അതേ ഇന്റർവ്യൂവിൽ പറയുന്നു പക്ഷെ യഥാർത്ഥത്തിൽ ഇങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല
മോഹൻലാൽ ഗെറ്റപ്പ് ചെയ്ഞ്ചുനടത്തുന്നില്ല എന്നതുകൊണ്ട് പലരും തെറ്റിദ്ദരിച്ച ഒരുകാര്യമാണ് മോഹൻലാലിൻറെ ലുക്സ് പലചിത്രങ്ങളിലും ഏകദേശം ഒരുപോലെതന്നെയാവും ഫോട്ടോ കാണിച്ച് ഇത് ഏതു പടത്തിന്റേതെന്നു ചോദിച്ചാൽ പലർക്കും ഉത്തരം പറയാൻ പറ്റി എന്നുവരില്ല രൂപം ഒരേപോലെ എങ്കിലും ഒരു കഥാപാത്രവും സീനും മോഹൻലാൽ ആവർത്തിച്ചു കണ്ടിട്ടില്ല ഓരോന്നും പുതിയത് തന്നെ പത്ത് സെന്റീ സീനോ പത്ത് കോമഡി സീനോ ചെയ്താലും പത്തും വ്യത്യസ്തമായി ചെയ്യാൻ കഴിയുന്ന അത്ഭുതമാണ് മോഹൻലാൽ അദ്ദേഹം വേഷപ്പകർച്ച വഴിയല്ല എക്‌സ്‌പെർഷൻ വഴിയാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് ഇനി മമ്മുട്ടി യിലേക്ക് വന്നാൽ വേഷപ്പകർച്ചയുടെ തമ്പുരാനാണ് അദ്ദേഹം ഓരോ പടവും കഴിയുന്നത്ര വ്യത്യസ്ത ലുക്കിലാണ് മമ്മുട്ടി അവതരിപ്പിക്കാൻ ശ്രമിക്കുക വസ്ത്രം മെയ്ക്കപ്പ് ഹെയർ സ്റ്റൈൽ എല്ലാം അദ്ദേഹം വളരെയധികം ശ്രദ്ദിക്കും ഏതൊരു ഫോട്ടോ കണ്ടാലും ഇത് ഇന്ന പടത്തിലെ ലുക്ക് എന്ന് പറയാൻ നമുക്ക് സാധിക്കും ഒരുപക്ഷെ അഭിനയത്തിൽ മമ്മുക്കക്കുള്ള പരിമിതികളെ മമ്മുക്ക വിജയപൂർവ്വം നേരിട്ടത് ഈ വേഷപ്പകർച്ച വാഴിയാവും മമ്മുക്കയുടെ പല സെന്റി സീനുകളും എക്സ്പ്രഷൻ ഒരേ പോലെയായി തോന്നിയിട്ടുണ്ട് എതാർത്ഥത്തിൽ അപ്പോൾ കഥാപാത്രത്തെ താനാക്കി മാറ്റുന്നത് മമ്മുക്കയല്ലേ.