ഗുരുവായൂരിൽ വന്നിറങ്ങിയ ചിരഞ്ജീവിയോട് ഒറ്റചോദ്യം – മോഹൻലാലോ മമ്മൂട്ടിയോ?

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി ഗുരുവായൂരിൽ തൊഴാൻ എത്തിയത് വലിയ വർത്തയായിരിക്കുയാണ് ഇപ്പോൾ ആദ്യം ശബരിമലയിൽ പോയി അയ്യപ്പ ദർശനവും കഴിഞ്ഞാണ് ഭാര്യാ സമേതനായി തെലുങ്ക് സൂപ്പർതരാം ഗുരുവായൂരിലേക് എത്തിയത്.സിനിമയെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ചിരഞ്ജീവിപറഞ്ഞ ചില വാചകങ്ങൾ ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണ്

“മലയാളത്തിൽ യുക്തി പൂർണമായ കഥകളുമായാണ് സിനിമകൾ ഇറങ്ങാറുള്ളത് അത്തരം ഒരു ഫിലിം ഇൻഡസ്ട്രയിൽ അഭിനയിക്കാൻ തനിക് ഒരു അവസരം കിട്ടിയാൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ എസ് പറയും” എന്ന് ചിരഞ്ജീവി തുറന്നു പറയുന്നു “മലയാള സിനിമയിൽ മോഹൻലാൽ,മമ്മൂട്ടി എന്നീ മഹാരഥന്മാരെ പറ്റിയാണ് തനിക്ക് ആദ്യം അറിവുണ്ടായിരിന്നുന്നത് എന്നും അവരൊക്കെ തന്റെ പ്രിയ സുഹൃത്തുക്കൾ ആണെന്നും” ചിരഞ്ജീവി പറയുന്നു മോഹന്ലാലിലിന്റെയും മമ്മൂട്ടിയുടേയും അനേകം സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും അവരൊക്കെ അഭിനയത്തിലെ സർവകലാശാലകൾ ആണെന്നും ചിരഞ്ജീവി കൂട്ടി ചേർത്തു.ഇത്തരം ഒരു കമന്റ് ചിരഞ്ജീവിയിൽ നിന്നുമുണ്ടായപ്പോൾ തിരികെ സ്ഥിരമായുള്ള ഒരു ചോദ്യം ഒരു റിപ്പോർട്ടർ ചോദിച്ചു

“വ്യക്തിപരമായി ആരുടെ അഭിനയമാണ് ഇഷ്ട്ടം മോഹന്ലാലിന്റെയോ മമ്മൂട്ടിയുടെയോ”ഇതിന് ചിരഞ്ജീവിയുടെ മറുപടി ശ്രദ പൂർവ്വമായിരിന്നു “ഒരു പക്ഷം പിടിക്കാൻ ഏതായാലും ഞാൻ ഇല്ല കാരണം നമ്മുടെ രാജ്യത്തു തന്നെ മികച്ച നടന്മാരായ അവരുടെ അഭിനയം വിലയിരുത്താൻ ഉള്ള അഹങ്കാരമൊന്നും എനിക്കില്ല അതൊക്കെ പഠിച്ചു പറയേണ്ട കാര്യങ്ങളാണ് ഞാൻ സിനിമ കാണുമ്പോൾ തികച്ചുമൊരു സാധാരണ കാഴ്ചക്കാരനാണ് സിനിമകണ്ട്‌ ആഘോഷിക്കുയാണ് എന്റെ രീതി”ചിരഞ്ജീവി കൂട്ടി ചേർക്കുന്നു “മലയാളികൾ ദേശത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെ സ്നേഹിക്കുന്നവരാണെന്നും അതുകൊണ്ടാണ് അല്ലു അർജുനും,രാംചരണിനുമൊക്കെ ഇവിടെ വലിയ ഫാൻസ്‌ രൂപപ്പെടുന്നത് എന്നും” ചിരഞ്ജീവി പറയുന്നു.നേരത്തെ കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കൽ വരെ എത്തി അവിടെനിന്നും ശബരിമല ദർശനവും കഴിഞ്ഞാണ് ഗുരുവായൂരിലേക് വൈകീട്ട് പോയത്.

Leave a Reply

Your email address will not be published. Required fields are marked *