കൊച്ചിയിലെ കുമ്പളങ്ങി സ്ലാങ്കിലാണ് സിനിമയുടെ പല കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരിക്കുന്നത് പടം എന്നുപറഞ്ഞാൽ ബ്ലാസ്റ്റ്, ബൂം.. ഹ്യുജ് പടം വമ്പൻ പടം അതാണ് ഭീഷ്മ പർവ്വം ആവേശത്തോടെയുള്ള ഈ വാക്കുകൾ പ്രശസ്ത നടി മാലാ പാർവതി യുടേതാണ് മാർച്ച് മൂന്നിന് റിലീസിനെത്തുന്ന മമ്മുട്ടി ഗ്യാങ്‌സ്റ്റർ മൂവി ഭീഷ്മ പർവത്തെ പറ്റിയാണ് നടിയുടെ ഈ വെളിപ്പെടുത്തൽ.
ഭീഷ്മ പർവത്തിലെ തൻറെ കഥാപാത്രം അൾട്ടിയോണിയ എന്ന മോളി ഒരു മുഴുനീള കഥാപാത്രമാണെന്നും നെഗറ്റീവ് കഥാപാത്രമാണെന്നും പാർവതി പറയുന്നു എന്നാൽ തമാശ നിറഞ്ഞ കഥാപാത്രം കൂടിയാണ് മഹാ കൊനിഷ്ട്ട് കഥാപാത്രമാണിത് മമ്മൂക്കക്കെതിരെ പരദൂഷണവും പാരവെപ്പും ഒക്കെയായി നിൽക്കുന്ന മുഴുനീള കഥാപാത്രം തിരുവനന്തപുരം സ്ലാങ്കിൽ പറഞ്ഞാൽ തനി കൊഴുത്തുരുമ്പ് അത്രമൊരു കഥാപാത്രം തൻറെ കരിയറിൽ തന്നെ ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും അതിന്റെ ഒരു ത്രില്ലിലാണ് താനെന്നും പാർവതി പറയുന്നു ഭീഷ്മ പർവത്തിന്റർ സെറ്റിൽ മമ്മൂക്കയെ കാണുമ്പോൾ ഞങ്ങളെല്ലാം പമ്മുമെന്നും എലി ഓടുമ്പോലെയാണ് മമ്മൂക്കയെ കണ്ട് ഓടി ഒളിക്കുന്നതെന്നും മാലാ പാർവതി ചിരിയോടെ പറയുന്നു.
ബിലാൽ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ പകരമായി പെട്ടെന്ന് തട്ടിക്കൂട്ടി ഒരുക്കിയ ഒരു ചലച്ചിത്രമാണ് ഭീഷ്മ പർവം എന്ന ചില വിമർശനങ്ങൾ സോഷ്യൽമീഡിയയിലൊക്കെ ഈ അടുത്തകാലത്ത് പ്രചരിച്ചിട്ടുണ്ടായിരുന്നു എന്നാൽ ഈ ചിത്രത്തിൽ അഭിനയിച്ച മാലാ പാർവതി തന്നെ തുറന്ന കമന്റുമായി രംഗത്തുവരുമ്പോൾ ഭീഷ്മ പർവത്തിൽ പ്രതീക്ഷിക്കാനേറെ ഉണ്ടെന്ന് തെളിയുകയാണ് പ്രശസ്ത നടൻ ശ്രീനാദ് ഭാസിയും സൗബിൻ സാഹിറും ഭീഷ്‌മ പർവത്തിൽ ഏതാക്രമം അമിയും അജാസുമായി അഭിനയിച്ചിട്ടുണ്ട് ഇരുവരും ഈ ചിത്രത്തെ പറ്റി ഗംഭീരമായ അഭിപ്രായമാണ് പറയുന്നത് ചിത്രം ഷുവർ ഹിറ്റായിരിക്കുമെന്ന് ഇതിൽപരം തെളിവുവേണോ എന്നാണ് ഇപ്പോൾ ആരാധകരൊക്കെ ചോദിക്കുന്നത് മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഭീഷ്മ പർവത്തിൽ എത്തുന്നത്.