ഏറ്റവും പ്രായം കുറഞ്ഞ മേയറും എം എൽ എയും വിവാഹിതരാകുന്നു – ആര്യ | സച്ചിൻ

ബാലുശ്ശേരി MLA കെഎം സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാവുന്നു വിവാഹ തിയ്യതി പ്രഖ്യാപിച്ചില്ലങ്കിലും ഇരുകുടുംബങ്ങളും ദാരണയായതായി സച്ചിന്റെ പിതാവ് KM നന്ദകുമാർ പറഞ്ഞു ഒരു മാസത്തിന് ശേഷമാവും വിവാഹം.

ബാലസംഗം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത് ബാലസംഗം SFI പ്രവർത്തനകാലത്തുതന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു സച്ചിൻദേവ് SFI സംസ്ഥാന സെക്രട്ടറി ആയിരിക്കെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശേരിയിൽ നിന്ന് മത്സരിച്ചു വിജയിച്ചത് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ് നിലവിൽ SFI അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി കൂടിയാണ്

ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സ്ഥാനം ആര്യ നേടി എടുത്തിരുന്നു അതിനുപിന്നാലെ പലവിവാദങ്ങളിലും ആര്യ പെട്ടിരുന്നു ആറ്റുകാൽ പൊങ്കാലയെ കുറിച്ച് ആര്യയുടെ വാക്കുകളെല്ലാം വിവാദത്തിലായിരുന്നു എങ്കിലും ആര്യയോട് പ്രത്യേക സ്നേഹം തന്നെയാണ് മലയാളികൾക്കുള്ളത് ഇപ്പോഴിതാ സച്ചിൻദേവും ആര്യയും വിവാഹിതരാവുന്നു എന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *