കൂമ്പച്ചി മലയിൽ ബാബു – എവറസ്റ്റിൽ പ്രണവ് മോഹൻലാൽ?

ഹൃദയത്തിലൂടെ സൂപ്പർ താര പരിവേഷത്തിലേക്കും പ്രതീക്ഷയിലേക്കും എത്തി കഴിഞ്ഞ പ്രണവ് മോഹൻലാൽ മാർക്കറ്റ് വാല്യൂ മലയാളത്തിലെ യുവ താരങ്ങൾക് ഇടയിൽ ഇന്ന് മുൻനിരയിലാണ് യാത്രകൾ ഇഷ്ടപ്പെടുകയും മലകയറ്റം ശീലമാകുകയും ചെയ്ത പ്രണവ് മോഹനലാലിന് ഇപ്പോൾ കുമ്പച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കഥ സിനിമയാക്കി അതിൽ നായകണക്കാനുള്ള ഒരു ആലോചന നടുക്കുന്നതായി ഇടയ്ക് വാർത്തകൾ ഉണ്ടായിരുന്നതാണ് സംവിധായകൻ ഒമർ ലുലുവാണ് ഇത്തരമൊരു പ്രൊജെക്ടുമായി പ്രണവ് മോഹൻലാലിനെ സമീപിക്കാൻ ഒരുങ്ങുന്നത് എന്നും സോഷ്യൽ മീഡിയ കണ്ടെത്തി.എന്നാൽ ഈ വാർത്ത നിഷേധിച്

“താൻ ഇപ്പോൾ ബാബു ആൻ്റണിയെ നായകനാക്കി ചെയുന്ന പവർ സ്റ്റാറിന്റെ പണിപ്പുരയിൽ ആണെന്നും മറ്റൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല”എന്നു പറഞ്ഞ് ഒമർ ലുലു തന്നെ രംഗത് വന്നിരുന്നു മാത്രമല്ല ഇത്തരമൊരു സിനിമ ചെയ്യാൻ ഓഫാർ വന്നാലും പ്രണവ് മോഹൻലാൽ അതിന് അതിന് തയ്യാറാവില്ലെന്നും ചുണ്ടികാട്ടിയിരുന്നു പക്ഷെ മലയാളത്തിന് അത്ര പരിചിതമല്ലാത്ത സാഹസികനായ ഒരു നായകനെ അവതരിപ്പിക്കാൻ എന്ത് കൊണ്ടും യോഗ്യനാണ് പ്രണവ് എന്നും ഇപ്പോൾ പ്രേക്ഷകരും സംവിധായകരും തിരിച്ചറിയുന്നുണ്ട് അത് കൊണ്ടുതന്നെ സാഹസികനായ ഒരു പർവത ആരോഹകനായി പ്രണവ് അഭിനയിക്കുന്ന ഒരു ചലച്ചിത്രം രഹസ്യമായി അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ വാർത്ത റൊമാന്സും,ആക്ഷനും ഇഴ ചേരുന്ന വലിയ ബജറ്റ് മൂവിയാണ് പ്ലാൻ ചെയുന്നത്കുടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പുറത്തു വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *