നടൻ കോട്ടയം പ്രദീപ് കുമാർ അന്തരിച്ചു പുലർച്ചെ 4.15 നായിരുന്നു മരണം പുലർച്ചെ മൂന്ന് മണിയോടെ സുഹൃത്തിനെ വിളിച്ച് ആശുപത്രിയിലേക്ക് പോവണമെന്ന് കോട്ടയം പ്രദീപ് ആവശ്യപ്പെട്ടു കൂട്ടുകാരെനെത്തി ആശുപത്രിയിൽ എത്തിച്ചു പെട്ടന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് പ്രദീപ് ജനിച്ചതും വളർന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് യുവജനോത്സവങ്ങളിലും സ്കൂൾവാർഷിക പരിപാടികളിലും പ്രദീപ് സചീവമായിരുന്നു പാട്ട്, ഡാൻസ്, ഏകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത് വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്ണ തിയേറ്ററിനു സമീപം താമസിച്ചിരുന്ന അദ്ദേഹം പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ കോട്ടയം പ്രദീപ് നാൽപതു വർഷമായി നാടക രംഗത്ത് സജീവമായിരുന്നു കാരാപ്പുഴ സർക്കാർ സ്കൂളിലും ബസലിയേഴ്സ് കോളേജിലും കോപ്പറേറ്റീവ് കോളേജിലുമായി പഠനം പൂർത്തിയാക്കി 1989 മുതൽ LIC ഉദ്യോഗസ്ഥനായി ഈ അടുത്ത കാലത്താണ് സർവീസിൽ നിന്ന് വിരമിച്ചത്
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്നുകണ്ട് മകനേയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയറായ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത് നിർമാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത് ആദ്യം സിനിമാ കാമറയ്ക്കു മുൻപിൽ വരുന്നത് 1999 ൽ IV ശശി യുടെ ചിത്രമായ ഈനാട് ഇന്നലെ വരെയിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ കൂടെ ഒരു ചെറിയ വേഷമാണ് അന്ന് അഭിനയിച്ചത് തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു 2009 ൽ ഗൗതംമേനോൻറെ വിളൈ താണ്ടി വരുവായ എന്ന ചിത്രത്തിൽ നായികയായ തൃഷ യുടെ മലയാളി അമ്മാവനായി ഒരു ചെറിയവേഷം ചെയ്തു
യാതൊരു പ്രതീക്ഷയുമില്ലാതെ ഗൗതംമേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദുപൊതുവാൾ വഴി ഒഡീഷന്പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു അതിലെ ഡയലോക് ശ്രദ്ദ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി ആ ചിത്രത്തിന്റെ തന്നെ ഹിന്ദി തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോൺസ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടേയും ഭാഗമായി തമിഴിൽ രാജാറാണി നന്പനടാ തുടങ്ങി നിരവധി ചിത്രങ്ങളിളിലും അഭിനയിച്ചു. ഭാര്യ മായ മക്കൾ വിഷ്ണു വൃന്ദ.