മലയാള സിനിമാലോകവും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേട്ട വിയോഗമായിരുന്നു നടൻ കോട്ടയം പ്രദീപിന്റേത് വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് താരം അന്തരിക്കുന്നത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും നടൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല മലയാളി പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും കോട്ടയം പ്രദീപിന് ആരാധകരുണ്ടായിരുന്നു.
മകനേയും കൊണ്ട് ഓഡിഷനെത്തുമ്പോഴാണ് അച്ഛന് അവസരം ലഭിക്കുന്നത് സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് കോട്ടയം പ്രദീപ് അഭിനയ ലോകത്തേക്കെത്തുന്നത് IV ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിലെത്തുന്നത് എങ്കിലും ശ്രദ്ദിക്കപ്പെടുന്നത് 2010 ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തൃഷയുടെ അമ്മാവൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത് ഇത് വളരെയധികം ശ്രദ്ദിക്കപ്പെട്ടിരുന്നു വിണ്ണൈ താണ്ടിവരുവായ മറ്റുള്ള ഭാഷ കളിലെത്തിയപ്പോഴും നായകനും നായികയും മാറിയപ്പോഴും അമ്മാവനായി എത്തിയത് പ്രദീപ് തന്നെയായിരുന്നു.
ഗൗതം മേനോന്റെ നിബന്ധമായിരുന്നു അത് അധികവും കോമഡി കഥാപാത്രങ്ങളായിരുന്നു നടന് കിട്ടിയിരുന്നത് ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ദിക്കപ്പെടുകയും ചെയ്തു ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാവുന്നത് കോട്ടയം പ്രദീപ് മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖമാണ് തൻറെ ഒരാഗ്രഹമായിരുന്നു പങ്കുവെച്ചത് നടൻറെ വേർപ്പാടിനെ തുടർന്ന് പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണ് കോമഡി വേഷങ്ങളാണ് ലഭിക്കുന്നത് എങ്കിലും സീരിയസ് കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം എന്നാണ് നടൻ പറയുന്നത് ഒപ്പം കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ നടൻ ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു നടൻറെ വാക്കുകളിങ്ങനെ പൊതുവെ കോമഡി കഥാപാത്രങ്ങളാണ് എനിക്ക് ലഭിക്കാറുള്ളത് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ആത്മാർത്ഥമായാണ് ചെയ്യുന്നത് മുഴുനീള കഥാപാത്രങ്ങൾ കിട്ടിയില്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ചെയ്യും ആ കഥാപാത്രം നന്നായെന്ന് പ്രേക്ഷകർ പറയുമ്പോൾ നമുക്കൊരു അവാർഡ് കിട്ടുന്ന സന്തോഷമാണ്.
ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്ന് എൻറെ ഉള്ളിന്റെ ഉള്ളിലുണ്ട് അത് കിട്ടുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു നടൻ പറഞ്ഞത് ആറാട്ടാണ് നടൻറെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം അതേ സമയം നടൻ പ്രദീപിനെ കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകൾ നൊമ്പരമാവുകയാണ് അപ്രതീക്ഷിത വിയോഗം എന്നാണ് പ്രദീപിന്റെ മരണത്തെ കുറിച്ച് നാദിർഷ പറയുന്നത് അത്രയും പോസിറ്റിവ് എനര്ജിയോടെ നിന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഒരുദിവസം ഇല്ലാതാവുക എന്നത് വളരെ വേദനയാണെന്ന് നാദിർഷ പറയുന്നു അമർ അക്ബർ അന്തോണിയുടെ രണ്ടാം ഭാഗംത്തെ കുറിച്ചുള്ള ചർച്ച നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ഇത്തരം വിയോഗങ്ങൾ വലിയ വേദനയാണെന്നും നാദിർഷ പറയുന്നു വലിയ നഷ്ടമാണ് പ്രദീപിന്റെ വിയോഗമെന്നാണ് നാദിർഷ പറയുന്നത്.