കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ എന്ന് മമ്മൂട്ടി..

കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി സഹിക്കാൻ കഴിയാതെ താരങ്ങളെല്ലാം ഓരോ താരങ്ങളും കോട്ടയം പ്രദീപിനെ അത്രമാത്രം സ്നേഹിച്ചിരുന്നു അതുകൊണ്ട് തന്നെ എല്ലാവരും ഞെട്ടൽ രേഖപ്പെടുത്തി അവർ കുറിച്ച സന്ദേശങ്ങൾ അകാലത്തിൽ പൊലിഞ്ഞ നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പേരാണ് പ്രിയ നടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്.

വിശ്വസിക്കാനാവുന്നില്ല പ്രദീപേട്ടാ ഒരുമിച്ചു ചെയ്ത ഒരു പിടി സിനിമകൾ ഒരുപാട് നല്ല ഓർമ്മകൾ കൂടുതൽ എഴുതാനാവുന്നില്ല റസ്റ്റ് ഇൻ പീസ് എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ കോട്ടയം പ്രദീപിന് ആദരാജ്ഞലികൾ എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ വളരെ അപ്രദീക്ഷിതമായ വിയോഗം എൻറെ നാട്ടുകാരൻ സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ കഴിഞ്ഞ പത്തുവര്ഷങ്ങളായി സജീവ സാന്നിദ്യം ആദരാജ്ഞലികൾ എന്നാണ് മനോജ് കെ ജയൻ കുറിച്ചത്.

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല രണ്ട് ദിവസങ്ങൾക്ക് മുമ്പും ആറാട്ടിന്റെ റിലീസ് വിശേഷങ്ങളെ കുറിച്ച് ചോദിച്ചിരുന്നു GCC റിലീസുമായി ബന്ധപ്പെട്ട് പ്രമോഷണൽ വീഡിയോ അയച്ചുതന്നിരുന്നു ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഃഖകരമായ ആ വാർത്തയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽ സാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു സിനിമയിൽ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപറ്റി പറയുന്നുണ്ട് കഴിവുള്ള കലാകാരനായിരുന്നു എന്ന് അതിൽ പ്രദീപും അങ്ങനെ തന്നെ തികഞ്ഞ സഹൃദയൻ സംഗീത പ്രേമി ആറാട്ടിൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും ചീഫ് അസോസിയേറ്റ് ജയനും പിന്നെ ഇതാ ഇപ്പൊ പ്രദീപും ആദരാഞ്ജലികൾ.

എന്നാണ് സംവിധയകൻ പി ഉണ്ണികൃഷ്‍ണന്റെ വാക്കുകൾ കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും കാരാപ്പുഴ സർക്കാർ സ്കൂൾ കോട്ടയം ബസലിയേഴ്‌സ് കോളേജ് കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി 1989 മുതൽ LIC ജീവനക്കാരനാണ് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന്ന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനേയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ പ്രദീപിന് അവസരം ലഭിക്കുന്നത് പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിൽ അദ്ദേഹം തൻറെ സാന്നിദ്യം അറിയിച്ചു ഞങ്ങളും അർപ്പിക്കുന്നു. ആദരാഞ്ജലികൾ…

Leave a Reply

Your email address will not be published. Required fields are marked *