വീണ്ടും വീരവാദ അഹങ്കാര ബോളിവുഡ് ദാഷ്ട്യത്തിന് കനത്ത പ്രഹരമേല്പിച്ചിരിക്കുകയാണ് മലയാള സിനിമ റിലീസിന് തയ്യാറെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പട്ടികയിൽ ബൂളിവുഡിനെ തന്നെ ഞെട്ടിച് പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തേക് എതിരിക്കുകയാണ് നമ്മുടെ ലാലേട്ടന്റെ ആറാട്ട്.ലോകത്തെ തന്നെ ഏറ്റവും വലിയ ഓൺലൈൻ മൂവി ഡാറ്റാ IMDയുടെ ഏറ്റവും പുതിയ പട്ടികയിലാണ് മലയാള ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒന്നാം സ്ഥാനത്തേക് കുതിച്ചെത്തിരിക്കുന്നത്.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബഹുദൂരം പിന്നലാക്കിയ ചലച്ചിത്രങ്ങളിൽ എല്ലാം ഇന്ത്യയിലെ വമ്പൻ ബാനറുകളുടെ വമ്പൻ സിനിമകൾ തന്നെയാണ് TOP10 ലിസ്റ്റിൽ 18.4% പോപ്പുലാരിറ്റിയുമായി മോഹൻലാൽ,ബി ഉണ്ണികൃഷ്ണൻ,ഉദയകൃഷ്ണാ ടീമിന്റെ “ആറാട്ട്” ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ രാജമൗലി ചിത്രം”RRR” 17.1 പോപ്പുലാരിറ്റിയുമായി രണ്ടാം സ്ഥാനത്താണ് ആലിയ ബട്ട് ടൈറ്റിൽ റോളിൽ എത്തുന്ന സഞ്ജയ് ലീല ബജ്സായിയുടെ ചിത്രം “ഗാംഗുബലി കഥവാദി” 16.3%മായി മൂന്നാം സ്ഥാനത്താണ്.അജയ് ദേവ്കണ്ട് നായകനാവുന്ന “രുദ്ര ദി എഡ്ജ് ഓഫ് ഡാർക്നെസ്”നാലാം സ്ഥാനത്താണ് ലവ് ഹോസ്റ്റൽ,എ തുര്സ്ടായ്,കഥ ശ്യാം,വലിമയി എന്നിങ്ങനെയാണ് തുടർന്ന് വരുന്ന സ്ഥാനങ്ങളിലുള്ളത്.