തന്നെ ആക്രമിക്കാൻ വന്ന തെരുവ് നായയെ തിരിച്ച് ആക്രമിച്ച് പത്താം ക്ളാസ്സുകാരൻ
സംഭവത്തിൽ വിദ്യാർത്ഥിക്ക് നായയുടെ കടിയേൽക്കുകയും നായ ചാവുകയും ചെയ്തു വടകര ഏറിയാട് ആണ് സംഭവം പത്താം ക്ളാസ്സുകാരൻ നിയാസ് അബ്ദുള്ളക്കാണ് കടിയേറ്റത് രണ്ടാഴ്ച മുമ്പ് നിരവധി പേരെ കടിച്ചതിന് പിന്നാലെ ഇന്നലേയും നിരവധി പേർക്കാണ് നായയുടെ കടിയേറ്റത് ഇതിന് പിന്നാലെയാണ് തന്നെ കടിക്കാൻ വന്ന നായയെ നിയാസ് നേരിട്ടത്.
പരിക്കേറ്റ നിയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി RAC ഹൈസ്കൂളിലെ പത്താം ക്ളാസ്സ് വിദ്യാർത്ഥി നിയാസ് അബ്ദുള്ളയെ നായ കടിച്ചു ഉടനെതന്നെ നിയാസ് അബ്ദുള്ള നായയെ തിരിച്ച് കടിച്ചും കല്ലുകൊണ്ട് സാഹസികമായി കീഴ്പ്പെടുത്തി കൊല്ലുകയുമായിരുന്നു നിയസിനെ കൂടാതെ മരന്നൂർ റഷീദിൻറെ മകൻ മുഹമ്മദ് സയാനും പരിക്കേറ്റു റൈറോത്തു മുഹമ്മദിന്റെ മകനാണ് നിയാസ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സയാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അക്രമകാരിയായ നായയെ കൊലപ്പെടുത്തിയതിൻറെ ആശ്വാസത്തിലാണ് പ്രദേശവാസികൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാർ രംഗത്തെത്തി.