പ്രവാസലോകത്ത് വേദന പടർത്തി വീണ്ടും ഒരുമരണം കൂടി തിരുവനന്തപുരം ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തിയത് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് കണ്ണുനീർ വാർത്ത പങ്കുവെച്ചത് നാട്ടിലേക്ക് പോകുവാൻ RTPCR ടെസ്റ്റിന് വിധേയനായി ഫലം കാത്തിരിക്കുമ്പോഴാണ് മരണമെന്ന വിരുന്നുകാരൻ ബഷീറിനെ മറ്റൊരുലോകത്തേക്ക് കൂട്ടികൊണ്ടു പോയത് മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുമ്പോൾ വിധിയുടെ തീരുമാനം എത്തുന്നത് ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഇന്നലെ നാല് മൃദദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത് അതിൽ തിരുവനന്തപുരം സ്വദേശി ബഷീർ നാട്ടിലേക്ക് പോകുവാൻ RTPCR ടെസ്റ്റിന് വിധേയനായി റിസൾട്ടിന് കാത്തിരിക്കുമ്പോഴാണ് മരണമെന്ന വിരുന്നുകാരൻ വന്ന് മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി ഒരിക്കലും തിരിച്ചുവരുവാൻ കഴിയാത്ത മറ്റൊരു സ്ഥലത്തേക്ക് അയാൾ യാത്രയായി മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്കു പോകുവാൻ ബഷീർ തയ്യാറെടുത്തത് ഈ വെള്ളിയാഴ്ച പള്ളി കഴിഞ്ഞ് മകളുടെ വിവാഹ നിശാചയമായിരിന്നു.
അതേ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലൻസ് വീടിന്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്കുപോലും താങ്ങുന്നതിന് അപ്പുറമായിരുന്നു.ഓരോ പ്രവാസികളും എന്തെല്ലാം സ്വപനങ്ങളാണ് കാണുന്നത് ചിലത് നടക്കും ചിലത് നടക്കില്ല അങ്ങനെ ബഷീറിനും ഉണ്ടായിരിന്നു സ്വപ്നം ഏക മകൾ ആയിഷയുടെ കല്യണം അതിനു വേണ്ടിയാണു അയാൾ രണ്ടുപതിറ്റാണ്ട് കാലമായി പ്രവാസം അനുഭവിച്ചത് ആയിശയ്ക് മൂന്ന് വയസ് പ്രായമുള്ളപ്പോളാണ് ബഷീർ ആദ്യമായി പ്രവാസം ആരംഭിക്കുന്നത് പ്രവാസത്തിന്റെ ചുരുക്കത്തിൽ മറ്റു പ്രവാസികളെ പോലെ തന്നെ ബാധ്യതകളും പ്രയാസങ്ങളും ബഷീറിനെയും അലട്ടിരുന്നു.
അതൊക്കെ നേരിട്ട ബഷീറിന്റെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ പടിവാതില്കൽ എത്തിയപ്പോഴാണ് അദ്ദേഹം വീണു പോയത്.”അള്ളാഹു നിശ്ചയിച്ച സമയത് മരണം നമ്മെ പിടികൂടും മരണ സമയം മുന്പോട്ടോ പിന്പോട്ടോ മാറ്റിവെക്കാൻ സാധ്യമല്ല ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അത് നമ്മുക് നീട്ടി കിട്ടുകയുമില്ല” എന്ന് അഷറഫ് താമരശ്ശേരിയുടെ കുറിപ്പ് നിരവധി പേരാണ് ഇതിനു താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.