ആകെ തകർന്ന് ലാലു അലക്സ്… കണ്ണീരോടെ പറഞ്ഞത് കേട്ടോ…

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി. ആ സിനിമയിൽ ലാലു അലക്‌സും പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തിലൂടെ ഏറ്റവും അതികം സ്കോർ ചെയ്തത് ലാലു അലക്‌സാണ് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ശക്തമായ ഒരു വേഷത്തിൽ ലാലുഅലക്സ് അഭിനയിച്ച സിനിമയായിരുന്നു ബ്രോ ഡാഡി.

സിനിമയിലെ കഥാപാത്രം ശ്രദ്ദിക്കപ്പെട്ടതോടെ പല അഭിമുഖങ്ങളിലും തൻറെ കരിയറിനെ കുറിച്ച് നടൻ തുറന്നു പറഞ്ഞിരുന്നു എന്നാൽ വ്യക്തിജീവിതത്തിൽ വലിയ വേദനകളിലൂടെയും വിഷമങ്ങളിലൂടെയും ഒക്കെ പോയതിനെ പറ്റിയാണ് വനിതക്ക് നൽകിയ അഭിമുഖത്തിലൂടെ ലാലുഅലക്സ് പറഞ്ഞത്. താരത്തിൻറെ വാക്കുകളിങ്ങനെ പ്രതിസന്ധിയിലൂടെ തൻറെ ജീവിതം കടന്നുപോയപ്പോൾ മുഴുവൻ പിന്തുണ തന്നത് ഭാര്യ ബെറ്റിയാണെന്നാണ് ലാലുഅലക്സ് പറയുന്നത് പലപ്പോഴും തനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട് മലയാള സിനിമ കുറച്ചുനാൾ വീട്ടിലിരിക്കാൻ പറയും ഞാൻ അനുസരിക്കും.

സിനിമയില്ലാതെ വീട്ടിലിരിക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓർത്താൽ വലിയ സങ്കടം വരും. എനിക്ക് ഒരു മോളുണ്ടായിരുന്നു പത്തുമാസമേ അവൾ ജീവിച്ചൊള്ളു ഇന്നും അവളുടെ മുഖം മനസ്സിലൊരു നീറ്റലാണ് ഇന്ന് ഉണ്ടായിരുന്നു എങ്കിൽ അവൾക്ക് മുപ്പത് വയസ്സയേനെ പക്ഷെ അതൊക്കെ ഞാൻ മറി കടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായിക്കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.

അവസരങ്ങൾ തേടി ഞാൻ ഒരുപാട് വാതിലുകൾ മുട്ടിയിട്ടുണ്ട് മിക്കവരും തുറന്നു തന്നു ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ നിങ്ങൾ ഭാഗ്യവാനാണോ എന്ന് ചോദിച്ചാൽ അകെ മൊത്തം തൂക്കി നോക്കുമ്പോൾ ഭാഗ്യവാനാണ് സ്വപ്നം കണ്ടതിനേക്കാൾ അഞ്ചും പത്തും മടങ്ങു തിരിച്ചു കിട്ടി.അവഗണനകൾ പലതരത്തിലും ഉണ്ടായിട്ടുണ്ട് ഞാൻ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങൾ ഉണ്ടായിട്ടുണ്ട്.ചിത്രത്തിൽ നല്ല റോളുകളിലായിരിക്കും ഞാൻ അഭിനയിച്ചത് അതുകൊണ്ട് ആഘോഷത്തിൽ പങ്കെടുക്കാൻ പുതിയ ഡ്രസ്സൊക്കെ വാങ്ങി കാത്തിരിന്നിട്ടുണ്ട്.പക്ഷെ വിളിക്കില്ല അതൊക്കെ വലിയ നിരാശക്ക് കാരണമായിട്ടുണ്ടെന്നാണ് ലാലുഅലക്സ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *