തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ട്ടിക്കുന്ന ചലച്ചിത്രം മോഹൻലാലിൻറെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബ്ലോഗ് ബെസ്റ്ററിലേക്ക് കുതിക്കുകയാണ്. പടം കൊള്ളാം എന്ന വാമൊഴി ഒരു മോഹൻലാൽ ചിത്രത്തിന് കിട്ടിയാൽ പിന്നെ ആ സിനിമ റെക്കോർഡുകൾ ഒരുപാട് തകർത്തിട്ടേ പ്രദർശനം മതിയാക്കൂ എന്നുറപ്പാണ് അതുതന്നെയാണ് ഇവിടേയും സംഭവിക്കുന്നത്.
ആറാട്ട് റിലീസിനെത്തി രണ്ടുദിവസം പിന്നിടുമ്പോൾ ആരാധകരുടെ എണ്ണം വർധിക്കുകയാണ്. 519 ൽ പരം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ആറാട്ട് ഷോകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. മാത്രവുമല്ല ആദ്യദിനം നൂറ്റി അഞ്ചിൽപരം സ്‌ക്രീനിങ്ങുകൾ നടന്നതായിട്ടാണ് കണക്കുകൾ. ഇത്തരത്തിൽ വിലയിരുത്തുമ്പോൾ അഞ്ചുകോടിയോളം രൂപയുടെ ഗ്രോസ്സ് കളക്ഷൻ കേരളത്തിനകത്തുനിന്നുതന്നെ ആറാട്ടിന് കിട്ടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ഇത് രണ്ടാം ദിവസം ഏഴ് കോടിക്ക് മുകളിൽ വര്ധിച്ചിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക് സൂചിപ്പിക്കുന്നത്.
ചില ട്രൈഡ് അനാലിസ്റ്റുകൾ ചൂണ്ടി കാണിക്കുന്ന കണക്കുകൾ ചിത്രം ബ്ലോഗ് ബെസ്റ്ററിലേക്ക് നീങ്ങുന്നു എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. അമ്പതുകോടി ക്ലബ്ബ് ഉറപ്പിച്ച് മുന്നേറുന്ന ആറാട്ട് നൂറു കോടി ക്ലബ്ബിലേക്ക് ഇരുപത്തി അഞ്ചുദിവസത്തിനകം എത്തി ചേരുമെന്നാണ് ചൂണ്ടി കാണിക്കുന്നത്. ഇരുപത്തി അഞ്ചു കോടി മുതൽ മുടക്കി ഇറക്കിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന് പുലിമുരുകൻ രചിച്ച ഉദയ്‌കൃഷ്ണയാണ് കഥ തിരകഥ ഒരുക്കിയത് ബി ഉണ്ണികൃഷ്ണനാണ് സംവിധാനം.
നെയ്യാറ്റിൻകര ഗോപനായും കേണൽ സൂര്യചന്ദ്ര ലാലയും ഒക്കെ മോഹൻലാൽ തകർപ്പൻ പെർഫോമൻസ് കാഴ്ച വെക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒരു കോമഡി എന്റർട്രെയ്നർ എന്ന നിലത്തിൽ കുടുംബ പ്രേക്ഷകരേയും ചെറുപ്പക്കാരെയും ഇതിനകം തന്നെ വലിയ രീതിയിൽ ആകർഷിച്ചു കഴിഞ്ഞു. വലിയ ഒരു താരനിര തന്നെ അണിനിരന്ന ചിത്രത്തിൽ KGF ലെ വില്ലൻ രാമചന്ദ്ര രാജുവിന്റെ സാന്നിദ്യവും ശ്രദ്ധേയമായിരുന്നു.2016 ൽ പുലിമുരുകൻ 2019 ൽ ലൂസിഫർ 2022 ൽ ആറാട്ട്. ഈ രീതിയിൽ മോഹൻലാലിൻറെ വമ്പൻ ചലച്ചിത്രങ്ങളുടെ പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടു തുടങ്ങിയിരിക്കുകയാണ് ആറാട്ടും.