ആതിരപ്പിള്ളിയിൽ നയൻതാര,സാമന്ത,വിജയ് അഭിമാന മുഹൂർത്തം അല്ലുവും പ്രഭാസും വന്നുപോയി. മലയാളികളുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കാൻ പറന്നിറങ്ങുകയാണ് കേരളത്തിലെ പച്ചപ്പുള്ള മണ്ണിലേക്ക്. ആതിരപ്പിള്ളിയിലും കണ്ണൂരിലെ കണ്ണവം വനമേഖല യുമെല്ലാം ഇഷ്ട്ടപ്പെട്ട ലൊക്കേഷനുകൾ ആവുകയാണ്. തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്ന് ആദ്യം എത്തിയത് ഷാഹ്റൂഖാനും മനീഷ കൊയ്രാളയും പ്രീതി സിന്റയുമായിരുന്നു. ബോളിവുഡ് ചിത്രമായ ദിൽസേ യുമായി.
മണിരത്നം ആയിരുന്നു ആതിരപ്പിള്ളിയുടെ സൗന്ദര്യം ലോകത്തിന് കാണിച്ചു കൊടുത്തത് പിന്നാലെ പലരുമെത്തി പലഭാഷകളിൽ നിന്നായി രാവൺ,ബാഹുബലി,പുനൈകീ മന്നൻ,മാമാങ്കം ഈ അടുത്ത് ഇറങ്ങിയ പുഷ്പാ തുടങ്ങി നൂറ് കണക്കിന് സിനിമകളുടെ ചിത്രീകരണത്തിന് ആതിരപ്പിള്ളി വിനോദ സഞ്ചാര മേഖല ലൊക്കേഷനായി. ഏറ്റവും പുതിയ ചിത്രവുമായി വന്നിരിക്കുന്നത് വിഘ്നേശ്വരിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന കാത്തുവക്കുളള രണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണമാണ് അതിരപ്പിള്ളിയിൽ നടക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ താഴെ പുഴയിലാണ് ഷൂട്ടിംഗ് വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴലിന് ശേഷമാണ് നയൻ താരയും വിഘ്നേഷും ആതിരപ്പിള്ളിയിലെത്തിയത്. നിരവധി തമിഴ്, തെലുങ്ക് സിനിമകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിംഗ് സംഘം എത്താതായത് മേഖലയിലെ നാട്ടുകാരേയും ഹോട്ടലുകളേയും സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയിരുന്നു. നയൻതാരയെ കൂടാതെ ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിജയ് സേതുപതിയും സാമന്തയും ആതിരപ്പിള്ളിയിലുണ്ട്.