വ്യാഴാഴ്ച രാത്രി മീൻപിടുത്തം കഴിഞ്ഞ് കായകുളം തുറമുഖത്തേക് മടങ്ങുകയായിരുന്നു പൊന്നു തമ്പുരാൻ വള്ളവും അതിലെ മൽസ്യതൊഴിലാളികളും അപ്പോഴാണ് കടലിൽ ചത്ത് പൊങ്ങിക്കിടക്കുന്ന പ്രതേകതരം മത്സ്യത്തെ അവർ ശ്രദ്ധിച്ചത് ഇത്രയും കാലത്തേ മൽസ്യബന്ധന ജീവിതത്തിൽ ഇതുപോലെ ഒരു മത്സ്യത്തെ വള്ളത്തിൽ ഉണ്ടായിരുന്ന സ്രാങ്കായ ഗിരീഷ്കുമാറും,ഗോപനും കണ്ടിട്ടില്ല അങ്ങനെ ആ മീനിനെ പിടിക്കാൻ അവർ രണ്ടുപേരും കടലിലേക് ചാടി തൊട്ടടുത്ത് എത്തിയപ്പോളാണ് ചത്തപോലെ കിടന്ന മീൻ ജീവൻവെച്ചു നീന്താൻ തുടങ്ങിയത് എന്നാൽ വിടാൻ ഗീരിഷും ഗോപനും തയ്യാറയിരുന്നില്ല
അവർ ഏറെ ശ്രമപ്പെട്ട് ആ മീനിനെ പിടികൂടി പൊന്നുതമ്പുരാൻ വള്ളത്തിൽ എത്തിച്ചു തൂകി നോക്കിയപ്പോൾ ഇരുപത്ത്കിലോ ഭാരമുണ്ട് പക്ഷെ മീൻ ഏതാണെന്നറിയില്ല അങ്ങനെയാണ് മത്സ്യതൊഴിലാളി അംഗങ്ങളായ കേരളത്തിന്റെ സൈന്യം എന്ന വഹട്സപ്പ് ഗ്രൂപിലേക് പിടിച്ച മത്സ്യത്തിന്റെ ചിത്രമയച്ചത് വൈകാതെ ലഭിച്ച മറുപടികണ്ട് ഗിരീഷ് കുമാറും ഗോപനും അമ്പരന്നു ഇത് ഏറെ വിലപിടിപ്പുള്ള അതിഘോര എന്ന മീൻ ആണത്രേ ഔഷധ ആവിശ്യങ്ങൾക് ഉപയോഗിക്കുന്ന ഈ മീനിന് കിലോയ്ക് രണ്ടായിരത്തിൻ മുകളിൽ വിലയുണ്ട് എന്നാൽ ഈ മീൻ ലേലത്തിൽ പോവണമെങ്കിൽ കൊല്ലം നീണ്ടകരയിൽ എത്തിക്കണം എന്ന വിവരം ലഭിച്ചു അങ്ങനെ കായകുളത്തെക് വിട്ട പൊന്നുതബുരാൻ വള്ളം നീണ്ടകരയിലേക് തിരിച്ചുവിട്ടു.നീണ്ടകരയിൽ എത്തി ലേലത്തിൽ വെച്ചു ഇരുപത് കിലോ പടത്തികൊര്യക് ലഭിച്ചത് 59 ആയിരംരൂപ ഒരുകിലോയ്ക് 3 ആയിരം രൂപയോളമാണ് ലഭിച്ചത്.പുത്തൻ തുറസ്വദേശിക് ജോയ് ആണ് പടത്തിക്കോരയെ ലേലത്തിൽ പിടിച്ചത്.