തിയേറ്ററിൽ വൻവിജയമായി ഓടിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസ് തീയതിയിൽനിന്നും കഷ്ടിച് രണ്ടാഴ്ചയുടെ ഇടവേളയിൽ പ്രദർശനത്തിന് എത്തുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം ഇത് ആരാധകർക് ഇടയിൽ സൃഷ്ഠിച്ചിരിക്കുന്ന മത്സരവേഷം ചെറുതല്ല.ഫെബ്രുവരി 18ന് റീലിസിന് എത്തിയ മോഹൻലാൽ ചിത്രം നെയ്യാറ്റിന്കര ഗോപന്റെ ആറാട്ട് വൻ വിജമായി മാറിക്കഴിഞ്ഞു.ബ്ലോക്കബ്സ്റ്ററായ മോഹൻലാൽ ചിത്രത്തിന്റെ പട്ടികയിലേക് ആറാട്ടും എത്തുകയാണ് പിന്നാലെ മാർച്ച് 3ന് എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ഹിറ്റടിക്കും എന്ന കാര്യത്തിൽ മമ്മൂട്ടി ആരാധകർക് യാതൊരു സംശയവുമില്ല ഇത്തരമൊരു ആവേശം മോഹൻലാൽ മമ്മൂട്ടി ചലച്ചിത്രങ്ങളിലെ പാട്ടിന്റെ ജനപ്രീതിയുടെ രൂപത്തിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്.
ഫെബ്രുവരി 19ന് യൂട്യൂബിൽ ഭീഷ്മ പാർവ്വത്തിലെ “ഈ വാനിൽ തീരങ്ങൾ തെളിയുന്നു കാണാത്ത ലോകം നാം അണയുന്നു”എന്ന ഗാനം റിലീസായി ഭീഷ്മ പർവ്വത്തിന് വേണ്ടി ആവേശ പൂർവം കാത്തിരിക്കുന്നവർക് വേണ്ടി മുന്നിലേക്കെത്തിയ ഈ ഗാനം വൈറലായി മാറിയത് വളരെ പെട്ടന്നാണ്.ഈ പാട്ട് രംഗത്തു ഒരിടത്തും മമ്മൂട്ടി ഇല്ലെങ്കിലും പാട്ട് ഒന്നാംസ്ഥാനത്തെത്തി.സുഷിന് ശ്യാം സംഗിതം നൽകിയ ഭീഷ്മ പർവ്വത്തിൽ പാശ്ചാത്യ സംഗീതവും ഞെട്ടിക്കുമെന്നാണ് റിപ്പോർട്ട് ഇതിനൊപ്പം അതെ ദിവസം രാഹുൽരാജിന്റെ സംഗീതത്തിൽ മോഹൻലാലിൻറെ ആറാട്ട് എന്ന ചിത്രത്തിലെ ഗാനവും യൂട്യൂബിൽ എത്തിയിരുന്നു.മോഹൻലാലിൻറെ ഹൈവോൾട്ടേജ് പെര്ഫോമെൻസുള്ള “ഒന്നാംകണ്ടം കയറി ഒന്നര കണ്ടം മാറി”എന്ന ഗാനം സിനിമയിലും ആവേശം വിതറുന്നതാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ നിലവിൽ നാലാം സ്ഥാനത്താണ് ഈ പാട്ട്.15ലക്ഷത്തിലധികം കാഴ്ചകാരെ നേടിയ ഭീഷ്മ പർവ്വത്തിലെ ഗാനം ട്രെൻഡിൽ ഒന്നാംസ്ഥാനത്ത് എത്തിയപ്പോൾ അഞ്ചുലക്ഷം കാഴ്ചക്കാരുമായാണ് ആറാട്ടിലെ ഗാനം നാലാം സ്ഥാനത്തും നിൽക്കുന്നത്.