ഓടാൻ സമ്മതിക്കില്ല! കുരുപൊട്ടി ചെയ്ത പണി കണ്ടോ…?

“ആറാട്ട്” തിയേറ്ററുകളിൽ തകർപ്പൻ പെർഫോമൻസ് കാഴ്ച്ചവെക്കുമ്പോൾ ഈ ചിത്രം എട്ടുനിലയിൽ പൊട്ടുമെന്ന് പ്രതീക്ഷിച്ച് സന്തോഷിച്ചിരിക്കുന്ന ഫാൻസ്‌. ഫാൻസ്‌ ഫൈറ്റിന്റെ പേരിൽ കുരു പൊട്ടി നിൽക്കുന്നവരും സോഷ്യൽമീഡിയ -യിൽ സചീവമായി ഉണ്ട് എന്നത് ഒരു പക്ഷേ പലർക്കും ആശ്‌ചര്യം ഉളവാക്കുന്ന വസ്തുതയാവും. എന്നാൽ സംഗതി പച്ചപരമാര്ഥം.

മരയ്ക്കാർ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോൾ പായസം വെച്ച് ആഘോഷിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആറാട്ടിന്റെ വൻവിജയം ഉൾകൊള്ളാൻ ആകാതെ അപവാദ പ്രചരണം ഒരുവിഭാഗം അഴിച്ചുവിടുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.

മോഹൻലാൽ ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന് തിയേറ്ററുകളിൽ കാണാനാളില്ല എന്നതാണ് പ്രധാന നുണ പ്രചാരണം. സോഷ്യമീഡിയ ഉപയോഗിച്ച് ഇത്തരക്കാർ നടത്തുന്ന വ്യാജപ്രചരണം തിയേറ്ററുകാർക്കും പാരയായിട്ടുണ്ടെന്നാണ് വിവരം. സിനിമ കാണാൻ തയ്യാറെടുക്കുന്ന ചെറുപ്പക്കാർ ഫാമിലി ഓഡിയൻസ് തുടങ്ങിയവരെ യാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അയ്യോ.. ആ പടം പൊളിഞ്ഞതറിഞ്ഞില്ലേ തിയേറ്ററിൽ ഒറ്റ ആളില്ല കാണാൻ പിന്നെ തിയേറ്ററുകാർക്ക് അങ്ങോട്ട് പൈസ കൊടുത്ത് സിനിമ ഹോൾഡ് ചെയ്തിരിക്കുകയാണ് കൊണ്ടുപോയി തലവെച്ചു കൊടുക്കല്ലേ ഇങ്ങനെയാണ് പ്രചരണം.

വാട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പുകളിലും മറ്റും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം മലപ്പുറം കോട്ടക്കലിൽ തിയേറ്റർ ഉടമയുടെ പരാതിയെ തുടർന്ന് അഞ്ചുപേർക്ക് എതിരെ ഈ വിഷയത്തിൽ പോലീസ് കേസ്സ് എടുത്തിട്ടുണ്ട്. ജനപ്രിയ മലയാള സിനിമ പ്രേക്ഷകർക്കിടയിലെ താര കിടമത്സരത്തിലെ അസഹിഷ്ണുത എത്ര അപകടകരമാണ് എന്നതിന്റെ തെളിവാണ് ഈ സംഭവം.

ഇത്തരം വ്യാജപ്രചരണം അഴിച്ചുവിടുന്നവർ ഭൂരിഭാഗവും കൗമാരപ്രായം കടക്കാത്ത വിദ്യാർത്ഥികളും മറ്റുമാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു യാഥാർഥ്യം. സ്വന്തമായി വരുമാനമോ ചരിത്ര ബോധമോ ഇല്ലാത്ത ഇവരുടെ ബാലിശമായ കൈക്രിയയിൽ പണി വാങ്ങുന്നത് പ്രധാനമായും തിയേറ്റർ ഉടമകളാണ്‌.

ഇത്തരക്കാർ പിടിക്കപ്പെട്ടാലും പയ്യന്മാർ എന്ന മാനുഷിക പരിഗണന കൊടുത്ത് കേസ്സ് ഒഴിവാക്കി പോവുകയാണ് സ്ഥിരം സംഭവിക്കുന്നത് എന്നാണ് തിയേറ്ററുകാർ ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ ഫാൻസ്‌ ഫൈറ്റിന്റെ പേരിൽ കത്തികുത്തുപോലും നടത്താൻ മടിക്കാത്തവരാണ് ഈ കൂട്ടരെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. എല്ലാ സൂപ്പര്താരങ്ങൾക്കും ഇത്തരം ക്രിമിനൽ ഫാൻസുണ്ട് എന്നതാണ് വസ്തുത. എന്നാൽ ഇതൊന്നും സൂപ്പർ താരങ്ങൾ അറിഞ്ഞിട്ടല്ല എന്നതാണ് കൗതുകകരം.

Leave a Reply

Your email address will not be published. Required fields are marked *