ദിലീപിൻ്റെ അനിയനെ ഇന്ന് ചോദ്യം ചെയ്യും.. പിന്നാലെ കാവ്യയെ തൂക്കും. .!

മൊബൈലിന്റെ പരിശോധനാ ഫലം ഇന്ന് കോടതിയിലെത്തിച്ചേർന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ദിലീപിൻറെ സഹോദരനെ ഇന്ന് ചോദ്യം ചെയ്യും എന്നുള്ള വാർത്തകളും പുറത്തുവരുന്നുന്നുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപിൻറെ ഫോൺ പരിശോധന കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ആ ഫോണിൻറെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്നുള്ള ചോദ്യം ചെയ്യൽ എന്നും കൂടി വാർത്തകളിൽ വരുന്നുണ്ട്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്സിൽ അന്വേഷണ ഉദ്യാഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ മുഖ്യ പ്രതി ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈൽ പരിശോധനാ ഫലം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം ഫോറൻസിക്‌ ലാബിലായിരുന്നു മൊബൈലുകളുടെ പരിശോധന. സൈബർ ഫോറൻസിക്‌ ലാബിലെ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ സഹോദരൻ അനൂപിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും എന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

ആദ്യം അനൂപ് പിന്നെ സുരാജ് പിന്നീടായിരിക്കും ദിലീപിന്റെ പേരും കൂടി വിളിച് ഹൈക്കോടതി ചർച്ച നടത്തുന്നത്. മൊബൈലുകളുടെ പരിശോധന ഫലവും അനുപിൽ നിന്നുള്ള മൊഴികളും പരിശോധിച്ച് വിലയിരുത്തിയ ശേഷമാവും ദിലീപിൻറെ സഹോദരി ഭർത്താവ് സുരാജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് എന്നാണ് സൂചന. ഇനിയും പോണുകളുടെ കൂടുതൽ പരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ കോടതിയുടെ അനുമതിയിൽ ഫോൺ ബംഗളുരു ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന വാർത്തകൾ കൂടി പുറത്തു വരുന്നുണ്ട്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്സിലെ മുഖ്യ പ്രതികളുടേയും ഫോൺ പരിശോധിക്കുമ്പോൾ മാഞ്ഞുപോയ തെളിവുകളൊക്കെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. അതിലേറെ ഇവരെല്ലാം ഡീലീറ്റ് ചെയ്ത് കളഞ്ഞ ഫയലായിരുന്നു കൂടുതലും എടുക്കുന്നത്. ഇതിനോടകം തന്നെ ഈ ഫയലുകളുടെ കാര്യത്തിൽ ഒക്കെ തീരുമാനമായി. ഇത് ഉടൻതന്നെ സമർപ്പിച്ചുകഴിഞ്ഞു.ദിലീപ് ആരൊക്കെ വിളിച്ചിട്ടുണ്ട് എന്തിനൊക്കെ വിളിച്ചിട്ടുണ്ട് എന്തൊക്കെ ഫോണിനകത്ത് ഉണ്ടായിരുന്നു എന്നും പൊലീസിന് വ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *