കാലുയർത്തി എതിരാളിയുടെ നെഞ്ചത്ത് ചവിട്ടുന്ന നായകൻറെ ഹീറോയിസം നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. മോഹൻലാൽ, പൃഥ്വിരാജ് ടീമിന്റെ ഇന്റസ്ട്രീ ഹിറ്റ് ചലച്ചിത്രം ലൂസിഫർ -ൽ മയിവാഹനം IPS -ൻറെ നെഞ്ചിൽ ചവിട്ടി ഭിത്തിയിൽ ചേർക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ പെർഫോമൻസ് വൈറലായി മാറിയതാണ്. സിനിമയിലെ ഈ നെഞ്ചത്ത് ചവിട്ട് മുമ്പ് പലരും ചെയ്തിട്ടുണ്ട്. എങ്കിലും ലൂസിഫറിന് ശേഷമാണ് ഇതൊരു പ്രധാന മാസ്സ് ഐറ്റമായി പ്രേക്ഷകർക്കൊപ്പം സംവിധായകരും സിനിമയിൽ ഉൾപ്പെടുത്താൻ തുടങ്ങിയത് എന്ന് കൗതുകകരമാണ്.
ഷൈലോക്ക് എന്ന അജയ് വാസുദേവ് ചിത്രത്തിൽ മമ്മൂട്ടി ഫൈറ്റ് സീനിൽ എതിരാളിയുടെ തലയ്ക്കു മുകളിലൂടെ കാൽ ചുഴറ്റി എടുക്കുന്ന പ്രകടനം കണ്ട് ആരാധകരൊക്കെ രോമാഞ്ച കഞ്ചകമണിഞ്ഞതാണ്. ഈ പെര്ഫോമന്സിന്റെ ഫോട്ടോ വൈറലായതും ഇവിടെ ഓർക്കാം. ഇപ്പോൾ “ആറാട്ട്” -ലും മോഹൻലാൽ കാലുകൊണ്ട് എതിരാളിയെ ഫ്ലാറ്റാക്കുന്ന ഒരു രംഗമുണ്ട്. ഇത്തവണ കാല് ഉയർത്തി എതിരാളിയുടെ തലയ്ക്കു മുകളിലൂടെ ചുഴറ്റിയാണ് ലാലേട്ടൻ വിമർശകരുടെപോലും കണ്ണ് തള്ളിച്ചത്.
മികച്ച ഫൈറ്റ് രംഗങ്ങൾ ആറാട്ടിന്റെ പ്രത്യേകതയാണ്.മോഹൻലാലിൻറെ അത്ഭുതപ്പെടുത്തുന്ന മെയ് വഴക്കവും അതിശയിപ്പിക്കുന്ന പ്രകടന മികവും ആറാട്ടിനെ ബ്ലോഗ് ബെസ്റ്ററിലേക്ക് എത്തിച്ചുകഴിഞ്ഞു. നെയ്യാറ്റിൻകര ഗോപന്ൻറെ “ആറാട്ട്” എന്ന മാസ്സ് എന്റർടൈനർ മോഹൻലാൽ ആരാധകരും കുടുംബപ്രേക്ഷകരും ഒക്കെ ഏറ്റെടുത്തുകഴിഞ്ഞു.മോഹൻലാൽ അഭിനയിച്ചു അനശ്വരമാക്കിയ സിനമകളുടേയും കഥാപാത്രങ്ങളുടേയും കൗതുകകരമായ റഫറൻസ് “ആറാട്ട്” -ൽ ഉടനീളം നമുക്ക് കാണാനാവും. ഇത് ചിത്രത്തിന്റെ പ്രധാന വിജയ ഘടകമായി മാറി എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.