കൊടുങ്ങല്ലൂരിൽ ചന്തപ്പുര ഉഴവത്ത് കടവിൽ ദമ്പതികളേയും രണ്ട് പെൺമക്കളേയും വിഷവാതകം ശ്വസിച്ചു മ.രി.ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം റിയൽ എസ്റ്റേറ്റിലെ കട ബാധ്യത എന്ന് നിഗമനം. കാടംപറമ്പത്ത് ആഷിഖ് ഉബൈദുള്ള, ഭാര്യ അബീറ, മക്കളായ അഷ്‌റ ഫാത്തിമ ,അനൗനീസ ഫാത്തിമ എന്നിവരാണ് മരിച്ചത്.
ആഷിഖിന്റെ ഉറ്റ ബന്ധുക്കൾ വരുത്തിയ കടബാധ്യതയാണ് ഇതെന്നും അബീറ -യുടെ സഹോദരൻ ആരോപിച്ചു. അബീറയും മക്കളും അറിയാതെ ആഷിഖ് ആസൂത്രണം ചെയ്ത മ.ര.ണ മാകാം ഇതെന്നും അബീറയുടെ ബന്ധുക്കൾ പറയുന്നു. മാത്രവുമല്ല ആത്മഹത്യക്ക് ഇടയാക്കിയ കടബാധ്യത ആഷിഖിന്റെതല്ല. ആഷിഖിന്റെ പിതാവും സഹോദരിയുടെ കുടുംബവും റിയൽ എസ്റ്റേറ്റിൽ പണം ഇറക്കിയിരുന്നു. ഈ ബിസ്‌നസ്സ് പൊളിഞ്ഞപ്പോൾ വലിയ കടബാധ്യത ഉണ്ടായി. ആഷിഖിന്റെ പിതാവ് മ.രി.ച്ച ശേഷമാണ് കടബാധ്യത വീട്ടുകാർ അറിയുന്നത്.
ഇത് വീട്ടാനുള്ള വിഷമം മൂലം ആഷിഖും കുടുംബവും ജീവനൊടുക്കി എന്നാണ് അബീറയുടെ ബന്ധുക്കൾ പറയുന്നത്.വീടിനകത്തെ കിടപ്പുമുറിയിൽ വിഷവാതകം സൃഷ്ടിച്ചായിരുന്നു ആത്മഹത്യ ഇതിന് വേണ്ട രസമിശ്രിതം ആഷിഖ് ഓൺ ലൈനിലൂടെ വരുത്തിയിരുന്നു. ഓൺ ലൈനിൽ ഇതുകൊണ്ടുവന്ന പായ്ക്കറ്റുകൾ പോലീസ് കണ്ടെടുത്തു. IT ഉദ്യോഗസ്ഥനായ ആഷിഖിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും മ.ര.ണം ആത്മഹത്യയാണെന്നുള്ള കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.വിഷ വായു ശ്രഷ്ടിച്ചതിൻറെ വിശദ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.