വീട്ടിലെ കാർ ഡ്രൈവർക്ക് ഒപ്പം ഒളിച്ചോടി ബിരുധ വിദ്യാർത്ഥിനി.തന്നെ സ്ഥിരമായി കോളേജിൽ കൊണ്ട് വിട്ടിരുന്ന വിവാഹിതനായ യുവാവിനെയാണ് പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചത്. കർണാടകയിലെ വിജയപുരം ജില്ലയിലെ ജലഗിരി ഗ്രാമത്തിലാണ് സംഭവം. അക്ഷിത എന്ന ബിരുധ വിദ്യാർത്ഥിനിയാണ് തൻറെ വീട്ടിലെ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയത് .
സോമലിംഗം എന്ന യുവാവിന് ഒപ്പമാണ് പെൺകുട്ടി ഒളിച്ചോടിയത്. ഇയാൾക്ക് ഒരു ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.ഇരുവരും അടുത്തിടെ വിവാഹിതരാവുകയും രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത് അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിച്ചു. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് എന്നതാണ് പെൺകുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചത്. വിവാഹിതനും കുട്ടികളുമുള്ള ഒരാളുമായി പ്രണയത്തിലായിരുന്നില്ല എന്ന് പെൺകുട്ടിയുടെ വീട്ടുകാർ വാദിച്ചു. ഡ്രൈവർക്ക് എതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
എന്നാൽ ഇവിടെ യുവതിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ഇയാൾ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും തനിക്ക് നേരെത്തെ അറിയാമായിരുന്നു എന്നും ഇയാൾ ഇക്കാര്യം മറച്ചുവെച്ചില്ലെന്നും അക്ഷിത പറഞ്ഞു പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. മാത്രമല്ല സോമലിങ്ക യുടെ ആദ്യ ഭാര്യയും കുട്ടികളുമായി യോജിച്ചു ജീവിക്കുമെന്നും അക്ഷിത പറഞ്ഞു. ദിവസവും യുവതിയെ കോളേജിൽ കൊണ്ടുപോയി വിടുന്നത് ഇയാളായിരുന്നു, ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തനിക്കും ഭർത്താവിനും ജീവന് ഭീഷണി സാധ്യത ഉള്ളതിനാൽ സംരക്ഷണം വേണമെന്ന് വിജയപുരം ജില്ലാ SP -യോട് ആവശ്യപ്പെട്ടിട്ടുണ്ട്.