3 ദിവസംകൊണ്ട് ഇത്രകിട്ടിയെങ്കിൽ ആറാട്ട് എല്ലാം പൊളിച്ചടുക്കും

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് ഇപ്പോൾ അക്ഷരാർത്ഥത്തിൽ കോടികളുടെ ആറാട്ടായി മാറിക്കഴിഞ്ഞു മൂന്നുദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ 17.8 കോടി രൂപയാണ് നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് റിലീസിന് എത്തിയ ഫെബ്രുവരി 18 വെള്ളിയാഴ്ചയും തുടർന്നുവന്ന ശനി,ഞായർ ദിവസങ്ങളിൽ ലഭിച്ച തുകയാണ് ഈ തുക.രണ്ടാഴ്ചക് ഉള്ളിൽ ചിത്രം അൻപത് കൊടിക്ലബ്ബിൽ എത്തും എന്ന വിലയിരുത്തലുകൾ ആറാട്ടിനെ പറ്റി നേരത്തെ തന്നെ ഉണ്ടായിരുന്നതാണെകിലും ഇപ്പോൾ പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ വിലയിരുത്തിയാൽ മൂന്ന് ദിവസംകൊണ്ട് 18 കോടിയോളം നേടിയ ആറാട്ട് പത്തു ദിവസത്തിനുള്ളിൽ ആദ്യ അമ്പതുകോടി നേടിയെടുക്കുമെന്നാണ് വിലയിരുത്തൽ.

കോവിഡിന് ശേഷമിറങ്ങിയ മലയാളം ചലച്ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായി മാറുകയാണെന്ന് കണക്കുകൾ കാണിക്കുന്നത് 3 ദിവസംകൊണ്ട് ആറാട്ട് നേടിയ കളക്ഷൻ മോഹൻലാൽതന്നെ പുറത്തുവിട്ടു കഴിഞ്ഞു.കൃത്യമായ ഇടവേളകളിൽ വമ്പൻ ഹിറ്റുകൾ സമ്മാനിക്കനുള്ള മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും വിലകൂടിയ താരത്തിന്റെ കഴിവിനെ അത്ഭുതത്തോടെയാണ് ഇപ്പോൾ പലരും നോക്കികാണുന്നത്.ഉദയ്‌കൃഷ്ണയുടെ രചനയിൽ ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്തമോഹൻലാൽ പ്രധാന കഥാപാത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒരു മാസ് എന്റർടൈനറാണ് .മോഹൻലാൽ ആരാധകർക്കായി തയ്യാറാക്കി ഇറക്കിയ ഈ ചിത്രം മോഹൻലാൽ അഭിനയിച് അനശ്വരമാക്കിയ സിനിമകളുടെയും കഥാപാത്രങ്ങളുടെയും റെഫറെൻസ് കൊണ്ടും ശ്രദ്ദേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *