വഴക്കു പറയാനെങ്കിലും എണീറ്റു വാ അമ്മേ.. നെഞ്ചു പൊട്ടി മഞ്ജു പിള്ള..!!

ഞാനും അമ്മയും തമ്മിലുള്ള റിലേഷൻ അങ്ങനെത്തെ ഒരു റിലേഷനായിരുന്നു. മലയാളം ഇ
ന്റസ്ട്രിക്കും പിന്നെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. എവിടെപോവുമ്പോഴും എൻറെ അമ്മയേക്കാൾ കൂടുതൽ അമ്മയാണ് അന്വേഷിക്കുക. ‘അമ്മ’ പോവുംപോഴും മോള് വന്നില്ലേ എന്നാണ് ചോദിക്കുക, അങ്ങനെ ഒരു റിലേഷൻ ഉണ്ടായിരുന്നു. മക്കളെ വഴക്ക് പറയുന്നതുപോലെ വഴക്ക് പറയുമായിരുന്നു. ലാസ്റ്റ് കാണുമ്പോഴും ഞാൻ പറഞ്ഞതാണ് അമ്മേ വഴക്കുപറയാനെങ്കിലും എഴുനേറ്റ് വാ അമ്മാ എന്നാണ് ഞാൻ പറഞ്ഞത്.

ബിഗ് സ്‌ക്രീനിലേത് പോലെത്തന്നെ മിനി സ്ക്രീനിലും തിളങ്ങി നിന്ന താരമായിരുന്നു KPAC -ലളിത. KPAC -ലളിത ക്ക് ഒപ്പം മകളും മരുമകളുമായി നിരവധി തവണ ക്യാമറക്ക് മുമ്പിലെത്തിയ നടി മഞ്ജുപിള്ള,ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. അവസാനം കാണുമ്പോൾ മകളെ വഴക്ക് പറയാനെങ്കിലും എഴുനേറ്റ് വാ അമ്മേ എന്നുപറഞ്ഞതാണ്. ഞങ്ങൾ ആദ്യം കാണുമ്പോൾ എൻറെ ശ്രീ കുട്ടിയെ പോലെത്തന്നെ ഉണ്ട് എന്ന് പറഞ്ഞു സ്വന്തം മകളാക്കിയതാണ്. ഇനി പറയാൻ വാക്കുകളില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് മഞ്ജുപിള്ള.

വിവരമറിഞ്ഞ ഉടനെ തന്നെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലേക്ക് ആദ്യം എത്തിയ സഹപ്രവർത്തകയായിരുന്നു മഞ്ജു. അടുത്ത് ഉണ്ടായിരുന്നതിനാൽ വിവരം അറിഞ്ഞ ഉടനെ എത്താനായി ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ. കൂടുതലൊന്നും തന്നെ പറയാൻ പറ്റുന്നില്ല എന്നാണ് വിങ്ങിപ്പൊട്ടികൊണ്ട് മഞ്ജുപിള്ള പറഞ്ഞത്. KPAC -ലളിതയുടെ മരണവാർത്ത അറിഞ്ഞു നടൻ മോഹൻലാൽ ഉൾപ്പെടെ സിനിമാ ലോകത്തെ നിരവധി പ്രമുഖരായിരുന്നു അർദ്ധരാത്രിയിൽ ആദരവ് അർപ്പിക്കാൻ എത്തിയത് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചനാ നാരായണൻകുട്ടി ദിലീപ് കാവ്യാമാധവൻ നാദിർഷ ബാബുരാജ് ടിനിടോം തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

KPAC ലളിതക്ക് ആദരവർപ്പിച്ചു നടൻ മമ്മൂട്ടി സോഷ്യൽമീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു ഇന്നുരാവിലെ തന്നെ പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂക്ക അവിടേക്ക് എത്തുകയായിരുന്നു വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു വിട്ട് പോവാത്ത ഓര്മകളോടെ ആദരപൂർവ്വം എന്ന് മമ്മൂക്ക ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടേയും KPAC ലളിതയുടേയും ജീവൻ നൽകിയ മതിലുകൾ എന്ന കഥാപാത്രമാണ് ഇപ്പോൾ എല്ലാവരുടെയും സോഷ്യൽമീഡിയയിൽ നിറയുന്നത് KPAC -ലളിതയുടെ വിയോഗത്തിന് പിന്നാലെ ഇരുവരുടെയും മതിലുകളിലെ രംഗം സോഷ്യൽമീഡിയയിൽ വൈറലായതോടെ തന്നെയാണ് മമ്മൂക്കയുടെ പോസ്റ്റും ഇക്കൂട്ടത്തിൽ വൈറലാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *