എനിക്ക് നഷ്ടപെട്ടത് സ്വന്തം അമ്മയെ പൊട്ടി കരഞ്ഞുകൊണ്ട് മഞ്ജുവാര്യർ. ആശ്വാസവാക്കുകളില്ല വിയോഗ വാർത്ത അറിഞ്ഞതുമുതൽ സിനിമ ആ നഷ്ട്ടം എങ്ങിനെ ഉൾക്കൊള്ളണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. താരങ്ങളെല്ലാരും ഓടിയെത്തി. ആ അമ്മയുടെ പാദത്തിൽ തൊട്ട് നമസ്കരിക്കാൻ. മഞ്ജുവാര്യരും KPAC -ലളിതയും അമ്മയും മകളും തന്നെയായിരുന്നു. മഞ്ജു കടുത്ത ദുഃഖത്തിലൂടെ കടന്നുപോയപ്പോൾ അവൾക്ക് കരുത്ത് പകർന്ന അമ്മയുടെ മരണ വാർത്ത ഏറ്റവും തളർത്തിയത് മഞ്ജുവിനെ തന്നെയാണ്.
മഞ്ജുവാര്യരുടെ ഫെയ്സ്ബുക്കിൽ. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയായത് എന്ന് മഞ്ജു ഫെയ്സ്ബുക്കിൽ പോസ്റ്റ് കുറിച്ചു. ചേച്ചി എന്നാണ് വിളിച്ചിരുന്നത് എങ്കിലും മനസ്സിൽ എന്നും ‘അമ്മ” മുഖമാണ് ഒരുമിച്ചു ചെയ്ത ഒരുപാട് സിനിമകളുടെ ഓര്മകളില്ല. പക്ഷേ ഉള്ളതിൽ നിറയേ വാത്സല്യം കലർന്നൊരു ചിരിയും ചേർത്ത് പിടിക്കലുമുണ്ട്. മോഹൻലാൽ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലെ ഓര്മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെ പോലെ സ്നേഹിക്കുകയും അദ്ധ്യാപികയെ പോലെ പലതും പഠിപ്പിക്കുകയും ചെയ്ത ആ അതുല്യ കലാകാരിക്ക് വിട… മഞ്ജു എഴുതി.
ചൊവ്വാഴ്ച മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. kpac ലളിതക്ക് 74 – വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച KPAC -ലളിതക്ക് രണ്ടുതവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട് KS സേതുമാധവന്റെ കൂട്ടുകുടും ആണ് ആദ്യചിത്രം. എഴുനൂറിനടുത്ത സിനിമകളിലും ഒരുപിടി നാടകങ്ങളുടേയും ഭാഗമായി. അന്തരിച്ച സംവിധായകൻ ഭാരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർതും ,ശ്രീ കുട്ടിയും മക്കൾ. അമ്മക്ക് പ്രണാമം…