മലയാള സിനിമക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ നൽകിയ താരമാണ് KPAC -ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. മലയാള സിനിമക്ക് ശ്കതമായ സംഭാവനയാണ് താരം നൽകിയത്.
വിയറ്റ്നാം കോളനിയിലെ “പട്ടാളം മാധവി” – യും കോട്ടയം കുഞ്ഞച്ചനിലെ ‘ഏലിയാമ്മ” യും പിടക്കോഴികൂവുന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ “സൂപ്രണ്ട്” ഉം ഐസ്‌ക്രീമിലെ :എലിസബത്ത്’ ഗോഡ്‌ഫാദറിലെ “കൊച്ചമ്മിണി” മേഘത്തിലെ “അക്ഷയമ്മ” പൈബ്രദേഴ്‌സിലെ “അല്ലു” CID ഉണ്ണികൃഷ്‌ണനിലെ “അമ്മ” മണിച്ചിത്രത്താഴിലെ “ഭാസു”ര ഇഞ്ചിക്കാടൻ മത്തായിയിലെ “ഏലിക്കുട്ടി” കാട്ടുകുതിരയിലെ “കല്യാണി” പൊന്മുട്ട ഇടുന്ന താറാവിലെ “ഭാഗ്യരതി” സന്ദേശത്തിലെ “ലളിത” യും എല്ലാം ഇന്നും പ്രേക്ഷകർക്കിടയിലെ ചർച്ചാവിഷയമാണ്.
അഞ്ചുപതിറ്റാണ്ടിലേറെ അറുനൂറിലേറെ സിനിമകളിൽ നിറഞ്ഞാടി. ഇന്നും നിരവധി വേഷങ്ങൾ ബാക്കിയാക്കിയാണ് താരം യാത്രയായിരിക്കുന്നത്. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ തുറന്ന് പറച്ചിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ. ജയറാമിനെയും മീരാജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഞാൻ സംവിധാനം ചെയ്ത അവസാന ചിത്രമാണ് “മകൾ” ലളിതച്ചേച്ചിക്ക് ഒരുകഥാപാത്രം മാറ്റിവച്ചിരുന്നു ഈ കാര്യം ഞാൻ ചേച്ചിയോട് വിളിച്ചുപറയുകയും ചെയ്തു. വരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വരാം സത്യാ. എത്തിക്കൊള്ളാം എന്നായിരുന്നുവത്രെ മറുപടി.
പിന്നീട് മകൻ സിദ്ധാർത് വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത് അമ്മക്ക് ഇടക്കിടക്ക് ഓര്മ വന്ന് പോയികൊണ്ടിരിക്കുകയാണ് അപ്പോൾ പറഞ്ഞതായിരിക്കുമെന്നാണ് സിദ്ധാർത് പറഞ്ഞത്. അത്രയ്ക്ക് ആരോഗൃ പ്രശ്നമുള്ള സമയത്തും ലളിത ചേച്ചിയുടെ മനസ്സിൽ സിനിമ മാത്രമായിരുന്നു. എന്നാണ് സത്യൻ അന്തിക്കാട് വിശദീകരിച്ചത്. അങ്ങനെ പ്രിയ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ “മകൾ” എന്ന ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ബാക്കിവെച്ച് പ്രിയ നടി KPAC ലളിത യാത്ര പറഞ്ഞിരിക്കുകയാണ്.