മര്യാദയില്ലാതെ പെരുമാറിയ ചാനലുകാരോട് മമ്മൂക്ക ചെയ്തത് കണ്ടോ?

രംഗബോധമില്ലാത്ത കോമാളികളായി പെരുമാറുന്നവരായി മാറുകയാണ് പലപ്പോഴും മാധ്യമ റിപ്പോർട്ടർമാർ. ദുഃഖം തളംകെട്ടിനിൽക്കുന്ന ഒരു മരണവീട്ടിൽ പോലും യാതൊരു അച്ചടക്കവും ഇല്ലാതെ സ്ഥാനത്തും അസ്ഥാനത്തും ഉള്ള ചോദ്യങ്ങളുമായി അവരെത്തുമ്പോൾ
ഇവർക്ക് മുമ്പിൽ പെട്ടുപോവുയുന്ന സെലിബ്രറ്റികളുടെ അവസ്ഥയാണ് ഏറെ കഷ്ടം. KPAC ലളിത മരിച്ചുകിടക്കുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനായി ഫ്ലാറ്റിലേക്ക് എത്തിയ മോഹൻലാലിനും മമ്മൂട്ടിക്കും സമാനമായ അനുഭവമാണ് ഉണ്ടായത്.

മെഗാസ്റ്റാർ മമ്മൂട്ടി KPAC -ലളിതയുടെ ബൗതിക ശരീരമുള്ള തൃപ്പുണിത്തുറ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലേക്ക് കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ ഓൺ ലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് പേരുടെ ഒരു സംഘം അദ്ദേഹത്തെ വളഞ്ഞു. മുന്നോട്ടു പോകുവാൻ ഇടംപോലും നൽകാതെ മരണവീട്ടിൽ പാലിക്കേണ്ട മിനിമം അച്ചടക്കം പോലും കാണിക്കാതെ മമ്മൂക്കയുടെ ദേഹത്ത് പോലും വന്ന് തട്ടും വിധമാണ് മാധ്യമക്കാർ ഇടിച്ചുകയറിയത്.

ഒപ്പമുണ്ടായിരുന്ന നിർമാതാവ് ആന്റോജോസഫിന് തന്നെ മുന്നിലുള്ള മാധ്യമങ്ങളെ വകഞ്ഞുമാറ്റി വഴി ഒരുക്കി കൊടുക്കേണ്ടി വന്നു. മമ്മൂട്ടി മരണവീട്ടിലേക്ക് എത്തിയപ്പോൾ കോവിട് പ്രോട്ടോക്കോളോന്നും പാലിക്കാതെ മാധ്യമ റിപ്പോർട്ടർമാര് തള്ളിക്കയറിയതിന്റെ നീരസം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. KPAC – ലളിതക്ക് അവസാനമായി ആദരവാര്പ്പിച്ച് മകൻ സിദ്ധാർത് ഭരതനെ അരികെ വിളിച് കാര്യങ്ങൾ ചോദിച്ചു ആശ്വസിപ്പിച്ച ശേഷം മമ്മൂട്ടി ആ ഹാളിന്റെ മൂലയിൽ ഇട്ടിരുന്ന ഒരു കസേരയിൽ ചെന്നിരുന്നു.

ഇതോടെ മാധ്യമങ്ങൾ ക്യാമറയും മൈക്കുമായി മമ്മൂട്ടിയെ അക്ഷരാർത്ഥത്തിൽ വളഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് പോലും ചാനലുകാരുടെ മൈക്ക് തട്ടും എന്ന നിലയായി അഞ്ചുമിനിറ്റ് ഇരിക്കാൻ ശ്രമിച്ച മമ്മൂട്ടി സഹികെട്ട് ചാടി എഴുനേറ്റ് അവിടെനിന്ന് മടങ്ങുകയും ചെയ്തു. തുരുതുരാ വന്ന ചോദ്യങ്ങളെ എല്ലാം അവജ്ഞയോടെ തള്ളിക്കളഞ്ഞ് തൊഴു കയ്യോടെ നിശബ്തനായി മമ്മൂട്ടി മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *