കഴിവ് തെളിയിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ സംവിധായകർ ആഷിക് അബുവിനും ടിനുപാപ്പച്ചനും തൻറെ പ്രൊജക്ടുകൾക്ക്കായി ഡേറ്റ് നൽകി എന്ന വിധം അപ്രതീക്ഷിതമായി സോഷ്യൽമീഡിയയിൽ വാർത്ത എത്തിയതോടെ ആരാധകരൊക്കെ ആവേശത്തിലായിരുന്നു.സാൾട്ട് ആൻറ് പെപ്പറും മായാവതിയും വൈറസും ഒക്കെ സംവിധാനം ചെയ്ത ആഷിക്ക് അബു ലാലേട്ടനൊപ്പം ഒരു ചിത്രത്തിനെങ്കിലും ഒന്നിക്കണമെന്ന് പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ട്.
സ്വാതന്ദ്ര്യം അർധരാത്രയിലും അജഗജാന്തരം ഒക്കെ സംവിധാനം ചെയ്ത ടിൻുപാപ്പച്ചനൊപ്പം ലാലേട്ടനെത്തിയാൽ ഒരു ഗംഭീരം ത്രില്ലർ മലയാളത്തിന് കിട്ടും എന്ന പ്രതീക്ഷയുമുണ്ട്.പക്ഷേ ആഗ്രഹങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. ആഷിക്ക് അബുവുമായി മോഹൻലാൽ ഒരു സിനിമ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല എന്ന വിധം ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂർ തന്നെ വെളിപ്പെടുത്തലുമായി എത്തി. അതോടെ വലിയ നിരാശയിലായി ആരാധകർ.
ലിലോജോസ് പെല്ലിശ്ശേരിയെയും ആഷിക് അബുവിനേയും ദിലീഷ് പോത്തനെയും പോലുള്ള മലയാള സിനിമയിലെ വേറിട്ട വഴിയാത്രക്കാരുടെ പടങ്ങളിൽ ലാലേട്ടനെ കാണാനുള്ള മോഹം ബാക്കിയാണ്. എന്നാൽ ടിൻുപാപ്പച്ചൻ മോഹൻലാൽ പ്രോജക്ട് നടന്നേക്കും എന്ന അഭ്യൂഹങ്ങൾ പിന്നാലെ വരുന്നുണ്ട്. അതൊരു ചെറിയ ആശ്വാസമാണ് ആരാധകർക്ക്. പക്ഷെ ആഷിക്ക് അബുവിന്റെ കയ്യിൽ ലാലേട്ടന് പറ്റിയ ഒരു ഗംഭീര സ്ക്രിപ്റ്റ് ഉണ്ട് എന്നും താമസിയാതെ തന്നെ അതിന് സാക്ഷാത്കാരമാവുമെന്നും മോഹൻലാലുമായി അടുത്തവൃത്തങ്ങളിൽനിന്ന് ചില സൂചനകൾ ഇപ്പോൾ വരുന്നുണ്ട്.