ഇത്രേം തള്ളിമറിക്കാൻ ഭീഷ്മപർവ്വത്തിന് എന്താ കൊമ്പുണ്ടോ?

മമ്മൂട്ടി ആരാധകർക്കിടയിൽ മാർച് മൂന്നിന് റിലീസിനെത്താൻ തയ്യാറെടുക്കുന്ന ” ഭീഷ്മ പര്വ്വം”- പോലെ സമീപ കാലത്തൊന്നും മറ്റൊരു ചലച്ചിത്രവും ചർച്ചയായിട്ടില്ല. അത്രയ്ക്ക് പ്രതീക്ഷയാണ് ഈ ചിത്രത്തെ പറ്റി ഇവർക്ക്. മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് മാർച്ച് മൂന്ന് സന്തോഷത്തിന്റേതാണ്. കാത്ത് കാത്തിരിക്കുന്ന “ഭീഷ്മ പര്വ്വം” അന്ന് വേൾഡ് വൈഡ് റിലീസിന് എത്തുകയാണ്. മമ്മൂട്ടി പെർഫോമൻസ് കൊണ്ട് ആരാധകരെ അതിശയിപ്പിക്കാൻ സാധ്യതയുള്ള ചലച്ചിത്രം.

അമൽനീരദ്‌- ഉം മമ്മൂട്ടിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചലച്ചിത്രം “ഭീഷ്മ പർവ്വ” – ത്തെ പറ്റിയുള്ള പ്രതീക്ഷകൾ ഏറെയാണ്. മറ്റൊരു പടത്തിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഈ “ഭീഷ്മ പർവ്വ” – ത്തിനുള്ളത്. പ്രേക്ഷകരിൽ പലരും കൗതുകത്തോടെ ചോദിക്കുന്നുണ്ട് അത്. ഇത്തരം ഒരു ചോദ്യം അഭിമുഖീകരിച്ച നടൻ സൗബിൻ സാഹിർ പറഞ്ഞമറുപടി ആവേശമാണ്. അത് മമ്മൂക്കയാണ് മറ്റുപടങ്ങളിൽ നിന്നും “ഭീഷ്മ പർവ്വ” -ത്തെ വ്യത്യസ്തമാക്കുന്നത് മമ്മൂട്ടിയുടെ സവിശേഷമായ ഗെറ്റപ്പും പ്രകടന മികവുമാണ് എന്നാണ് സൗബിൻ ഇതേപ്പറ്റി പറയുന്നത്. ചിത്രീകരണ സമയത്തു പോലും ആവേശകരമായ അനുഭവം സമ്മാനിച്ച ചലച്ചിത്രമെന്നാണ്.

ഗംഭീരമെന്നും, ഹെവി, എന്നും ബൂം എന്നുമൊക്കെ ‘ഭീഷ്മ പർവ്വ” -ത്തെ പറ്റി കമന്റ്‌ ചെയ്ത ആളാണ് ചിത്രത്തിൽ അഭിനയിച്ച മാലാ പാർവതി. മോളി എന്ന സവിശേഷ കഥാപാത്രമായി മാലാ പർവതി “ഭീഷ്മ പർവ്വ” -ത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത് എന്നാണ് സഹതാരങ്ങളൊക്കെയും സാക്ഷ്യപ്പെടുത്തുന്നത്. “ഭീഷ്മ പർവ്വ” -ത്തിൽ പീറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഷൈൻ ടോം ചാക്കോ പറയുന്നത് പടം കിടുക്കും എന്നാണ്. കാണുന്നതിനും അപ്പുറമാണ് “ഭീഷ്മ പർവ്വ” -വും മമ്മൂക്കയും.

ബിഗ്ബി സമ്മാനിച്ചിരിക്കുന്ന ഹൈപ്പ് അമൽനീരദ്‌ മമ്മൂട്ടി ചിത്രമായത്കൊണ്ട് തന്നെ “ഭീഷ്മ പർവ്വ” -ത്തിനും പ്രേക്ഷകർക്കിടയിൽ ഉണ്ട്. ആ ആവേശവും ആഹ്ളാദവും ചിത്രത്തിന്റെ റിലീസ് ദിവസങ്ങളിലും തിയേറ്ററുകളിൽ ഉണ്ടാവും. “ഭീഷ്മ പർവ്വം” പഴയ കാലത്ത് നടക്കുവന്ന കഥയാണ്. ഒരു ഗ്യാങ്‌സ്റ്റർ മൂവി. മാസ്സ് എന്റർട്രെയ്നർ എന്നതിലുപരി ഗ്യാങ്‌സ്റ്റർ എന്ന വിശേഷണമാണ് “ഭീഷ്മ പർവ്വ” +ത്തിന് ഇണങ്ങുക എന്നും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.മാസ്സാണോ ക്ലാസ്സാണോ എന്ന് തിയേറ്ററിലെത്തി പടം കണ്ടതിന്ശേഷം തീരുമാനിക്കാം എന്നാണ് മറ്റുചിലരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *