മയക്കുമരുന്ന് കേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ വണ്ടൻവീട് പഞ്ചായത് അംഗം സൗമ്യ സുനിലാണ് അറസ്റ്റിലായത് സൗമ്യ ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കുകയായിരിന്നു ഭർത്താവിനെ ജയിലിൽ ആകിയതിന് ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത് ആദ്യം ഭർത്താവിനെ വണ്ടിയിടിച്ച് കൊല്ലാനായിരിന്നു ഇവരുടെ ശ്രമം ഇതിനായി എറണാകുളത്തുള്ള ഒരു സങ്കത്തെ ചുമതല പെടുത്തി എന്നാൽ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടർന്ന് അവര് പിന്മാറി.പിന്നീട് വിഷംകൊടുത്ത് കൊല്ലാനും ശ്രമിച്ചു ഒടുവിൽ ഇതും ഉപേക്ഷിച്ചു.
ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം സൗമ്യതന്നെയാണ് ഈ കാര്യം പോലീസിനെ വിളിച്ചു പറയുന്നത് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി എന്നാൽ ഇയാൾ മദ്യപാനിയോ ക്രിമിനൽ ബാഗ്രൗണോ ഉള്ള ആളല്ല എന്ന് പോലീസ് കണ്ടെത്തി ഇതോടെ പൊലീസിന് സംശയമായി തുടർന്ന് വിശദമായ അന്വേഷണം നടത്തിയപ്പോളാണ് സൗമ്യ തന്നെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചത് എന്ന് പൊലീസിന് മനസിലായത്.