യഥാർത്ഥ ലാൽ ആരെന്നറിയാൻ ഇത് കേട്ടാൽ മതി!

മലയാളികൾക്ക് പ്രിയങ്കരനായ നടൻ കൊച്ചുപ്രേമൻ നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ച ചലച്ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ “ആറാട്ട്” ലാലേട്ടൻ ജനിച്ചത് പത്തനംതിട്ടയിലാണെങ്കിലും വളർന്നതും പ്രവർത്തിച്ചതും ഒക്കെ തിരുവന ന്തപുരത്തുകാരനായിട്ടാണ്.

തിരുവനന്തപുരം പേയാട് സ്വദേശിയായ കൊച്ചുപ്രേമനും മോഹൻലാലും തമ്മിൽ കുട്ടികാലം മുതൽക്ക് തന്നെ സൗഹൃദമുണ്ട് പക്ഷെ വളർന്നപ്പോൾ മോഹൻലാൽ സിനിമാക്കാരനും താൻ നാടകക്കാരനുമായി മാറി എന്നാണ് കൊച്ചുപ്രേമൻ പറയുന്നത്. തിരക്കുകൾ മൂലം പിന്നെ പരസ്പരം കാണാൻതന്നെ കഴിഞ്ഞില്ല ഒടുവിൽ “പക്ഷെ” എന്ന ചിത്രത്തിൻറെ സെറ്റിൽ വെച്ചാണ് വീണ്ടും തമ്മിൽ കാണുന്നത്. എന്നാൽ അന്ന് തമ്മിൽ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു എങ്കിലും അത്തരമൊരു അകൽച്ചയോ ഭാവമാറ്റമോ ഇല്ലാതെ രണ്ട് ദിവസം മുമ്പ് കണ്ടു പിരിഞ്ഞവരെ പോലെ സ്നേഹത്തോടെ അടുപ്പത്തോടെ മോഹൻലാൽ പെരുമാറിയെന്നും താൻ ആകെ ഞെട്ടിപ്പോയി എന്നുമാണ് കൊച്ചുപ്രേമൻ പറയുന്നത്.

അന്നത്തെ അതേ മോഹൻലാൽ തന്നെയാണ് ഇന്നും സ്വഭാവത്തിലോ പെരുമാറ്റത്തിലോ യാതൊരു വ്യത്യാസവും ഇല്ല സൂപ്പർ താരമാണെന്ന ഭാവമോ ജാടയോ ഇല്ലാതെ ജൂനിയർ ആർട്ടിസ്റ്റുകളെപോലും പരിഗണിക്കുകയും അവരോടൊക്കെ സ്നേഹത്തോടെ പെരുമാറുകയും ഒക്കെ ചെയ്യുന്ന മോഹൻലാൽ എല്ലാവർക്കും മാതൃകയെണെന്നും കൊച്ചുപ്രേമൻ പറയുന്നു.

ആറാട്ടിന്റെ സെറ്റിൽ എഴുപത്തി അഞ്ച് ദിവസത്തിലധികം ഷൂട്ടിനായി ചെലവഴിച്ചിട്ടുണ്ട് ഈ ദിവസങ്ങളിൽ മിക്കതിലും ലാലുമായി കോമ്പിനേഷൻ സീനുകളും തനിക്കുണ്ടായിരുന്നു. എന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ഓരോ ദിവസവും അവിടെ ഉണ്ടായിരുന്നത് എന്നും കൊച്ചുപ്രേമൻ പറയുന്നു.

ആറാട്ടിന്റെ വൻവിജയത്തിന്റെ കാരണം ലാലിൻറെ അസാധ്യ പെര്ഫോമന്സാണ്. തിരുവനന്തപുരത്തുകാരനായത് കൊണ്ട് ആ സ്ലാങ് പെർഫെക്ടായി പെര്ഫോമചെയ്യാൻ ചെയ്യാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്. വ്യക്തിപരമായി വിലയിരുത്തിയാൽ ലാലിനോളം വൈവിദ്യവും പ്രതിബദ്ധതയും ആർക്കുമുണ്ടാവില്ലെന്നും ആ വൈവിധ്യമാണ് ലാലിനെ ഇന്നും ജനപ്രിയനായി നിലനിര്ത്തുന്നതെന്നും കൊച്ചുപ്രേമൻ കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *