മഞ്ജു വാര്യരുടെ ഏറ്റവും വലിയ ആരാധിക വിടവാങ്ങി.. വിങ്ങിപ്പൊട്ടി മഞ്ജു വാര്യര്‍..!!

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. നീണ്ട വർഷങ്ങൾക്ക് ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയംനിറഞ്ഞ സ്വീകരണമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകർ പിന്നെ കണ്ടത്.

നടിയെ ആരാധിക്കുന്ന കുഞ്ഞു ആരാധകർ ആരാധകരുടെ വാർത്തകൾ ഈയിടെയായി പുറത്ത് വരാറുണ്ട്. മഞ്ജു മഞ്ചാടിക്കുട്ടി എന്ന് പേര് നൽകിയ കുട്ടി ആരാധികയെ വീഡിയോ കോളിലൂടെയും പിന്നെ നേരിട്ടും കണ്ട വാർത്തകളും മഞ്ജുവാര്യരെ കാണണമെന്ന് പറഞ്ഞു കരഞ്ഞ മാസ്റ്റർ തേജസ് എന്ന രണ്ടര വയസ്സുകാരൻ പിന്നീട് മഞ്ജുവിനൊപ്പം അഭിനയിക്കാൻ എത്തിയ വാർത്തകളും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് മഞ്ജുവാര്യരുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായ ഒരുപെണ്കുട്ടിയുടെ മരണ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്

കാൻസർ ശ്വാസകോശം കാർന്നു തിന്നുമ്പോഴും നേഴ്‌സ് ആവാൻ കൊതിച്ച കൃപ എന്ന പതിനഞ്ചുകാരിയാണ് സ്വപ്‌നങ്ങൾ ബാക്കിയാക്കി വിടവാങ്ങിയിരിക്കുന്നത്. കല്ലിന്മേൽ ലാലുഭവനിൽ ലാലു ചാക്കോയുടെയും മിനിയുടെയും മകൾ കൃപ മറിയം ലാലു ആണ് മരണത്തിന് കീഴടങ്ങിയത്, മാവേലിക്കര ബിഷപ്പ് ഓജസ് HSS -ലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു കൃപ. വലത് കയ്യിലുണ്ടതായ തടിപ്പിന് ചികിത്സതേടി നടത്തിയ പരിശോദനയിലാണ് സ്വാശകോശത്തിൽ ക്യാൻസറാണ് എന്ന് തിരിച്ചറിഞ്ഞത്. പതിനാല് കീമോ പൂത്തിയാക്കിയ കൃപ-ക്ക് മൂന്നെണ്ണം കൂടി ബാക്കിയുള്ളപ്പോൾ നടിയും കേരള ക്യാൻ അംബാസഡറുമായ മഞ്ജുവാര്യരെ നേരിൽ കാണണമെന്ന് ആഗ്രഹം തോന്നി.

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്ക പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി സ്കൂളിലെത്തിയ മഞ്ജു കൃപ -യെ കാണാമെന്ന് സമ്മതിച്ചു. പ്രധാന അദ്ധ്യാപകൻ ജോർജ് വർഗീസ് മുൻകൈയെടുത്തു കഴിഞ്ഞ ഡിസംബർ നാലിന് കൃപ -യെ സ്കൂളിലെത്തിച്ചു മഞ്ജുവാര്യരുമായി സംസാരിക്കാൻ അവസരം ഒരുക്കി. വിവരങ്ങൾ ചോദിച്ചറിഞ്ഞ മഞ്ജു പറഞ്ഞ ഓൾ ദി ബെസ്റ്റ് എന്ന വാചകം നേഴ്‌സ് ആകണമെന്ന തൻറെ സ്വപ്നത്തിന് പ്രചോദനമായി ഉണ്ടാകുമെന്ന് പറഞ്ഞാണ് കൃപ അന്ന് മടങ്ങിയത് ഗായികയായിരുന്ന കൃപ പാഠ്യ -പാഠ്യേതര വിഭാഗങ്ങളിൽ മുൻപന്തിയിലായിരുന്നു. മൃദദേഹം നാളെ രാവിലെ എട്ടുമുതൽ ഒമ്പതുവരെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും പിന്നീട് സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *