ഒരാഴ്ച മുൻപ് വിദേശത്ത് നിന്നെത്തിയ ഭർത്താവ് ഭാര്യയോട് ചെയ്തത് – പൊട്ടിക്കരഞ്ഞു മക്കൾ

വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് പെട്രോൾ ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വര തോപ്പിൽ ശരണ്യ ഭവനിൽ ശരണ്യ എന്ന 35 വയസ്സുകാരിയാണ് മരിച്ചത്. ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവനിൽ ബിനു എന്ന നാല്പത് വയസ്സുകാരൻ സംഭവത്തിന് ശേഷം ചവറ പോലീസിൽ കീഴടങ്ങി.

ഒരാഴ്ചമുമ്പ് അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുന്നതിനി ടെ അടുപ്പിൽ നിന്നും തീ പടർന്ന് ശരണ്യക്ക് പൊള്ളലേൽക്കുകയായിരുന്നു. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെ ആറേമുപ്പതോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയിച്ചു വിവാഹിതരായവരാണ് ബിനുവും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ചമുമ്പ് മാത്രമാണ് നാട്ടിലെത്തിയത്.

കഴിഞ്ഞ കുറച്ചു കാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വിദേശത്ത് നിന്ന് എത്തിയതുമുതൽ ബിനുവും ശരണ്യയും ഭർത്താവിന്റെ വീടായ ഏഴുകോണിൽ താമസിച്ചു വരികയായിരുന്നു എന്നാൽ രണ്ട് ദിവസം മുമ്പ് ബിനുവുമായി വഴക്കിട്ട് ശരണ്യ നീണ്ടകരയിലെ വീട്ടിലെത്തി. ശരണ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ബിനു ഏഴുകോണിൽ നിന്ന് വെള്ളിയാഴ്ച്ച നീണ്ടകരയിലെത്തിയത്. പെട്രോൾ വാങ്ങി കയ്യിൽ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു ശരണ്യയുടെ അച്ഛൻ പുറത്തുപോയ തക്കം നോക്കി വീട്ടിൽ കയറുകയായിരുന്നു.

അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെവെച്ച് ഇരുവരും വാക്ക് തർക്കം ഉണ്ടായി അതിനിടെയാണ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത് ഈ സമയം അടുപ്പിൽ നിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു. ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

തൊണ്ണൂറുശതമാനം പൊള്ളലേറ്റ ശരണ്യ വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെ മരിച്ചു. ആക്രമണത്തിനിടെ ബിനുവിന്റെ കൈക്കും പൊള്ളലേറ്റു. സംഭവത്തിന് ശേഷം വീട്ടിൽനിന്നും കടന്നുകളഞ്ഞ ബിനു ചവറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബിനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. ബിനു ശരണ്യ ദമ്പതികൾക്ക് നിമിഷ, നികിത എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *