പ്രിയ നടി വീണ നായർക്ക് സംഭവിച്ചത്… നടുക്കത്തിൽ ആരാധകർ

ഏഷ്യാനെറ്റ് നടത്തുന്ന ഔട്ട് ഡോർ ടെഫ്‌ ഗെയിമായാ ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ പങ്കെടുത്ത താരത്തിന് പരിപാടിക്കിടെ പരിക്ക് സംഭവിക്കുകയായിരുന്നു. ദുബായിൽ താമസമാക്കിയ താരം പരിപാടിക്ക് പങ്കെടുക്കാൻ നാട്ടിലെത്താറുണ്ട്. ഈ അടുത്താണ് ഏഷ്യാറ്റ് റ് മിനിസ്‌ക്രീനിൽ ആദ്യമായി ഇതുപോലൊരു പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന് മുമ്പും ഒരു പാട് പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന താരം അങ്ങനെയാണ് ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചത്തിലെത്തുന്നത്. ബിഗ്‌ബോസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം വീണ്ടും മികച്ച ഒരു തുടക്കമായിരുന്നു ഏഷ്യാനെറ്റിലെ സൂപ്പർ ചലഞ്ചിൽ. എന്നാൽ വാശിയേറിയതും കായികബലം ഏറെ വേണ്ടതുമായ ഗെയിംഷോയിൽ താരത്തിന് സംഭവിച്ചത് ഗുരുതര പരിക്കാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മത്സരം നടക്കുന്നതിനിടെ ശക്തമായ പിടിവലികൾക്കിടയിൽ ശക്തമായി പിറകോട്ട് വലിച്ചപ്പോൾ താരം വീണ് പോവുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ താരത്തിന്റെ ആരാധകർ വലിയ ആശങ്കയിലായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരം എന്തെന്നാൽ ലൂർദ് ഹോസ്പിറ്റലിൽ താരം ചികിത്സയിലാണെന്നതാണ്. താരത്തിന്റെ മുട്ടിന് പറ്റിയത് ഗുരുതര പരിക്കായതിനാൽ DR ജോൺ ടി ജോണിന്റെ നേതൃത്വത്തിൽ സർജറി ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ വിജയകരമായി സർജറി കഴിഞ്ഞശേഷം താരം വിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *