ഇതാണ് യഥാർത്ഥ നേതാവ് – നാണം കെട്ട് അമേരിക്ക – യുക്രൈൻ പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ

കീവിൽനിന്ന് രക്ഷപെടാൻ സഹായിക്കാമെന്ന അമേരിക്കയുടെ വാക്താനം നിരസിച്ച് ഉക്രൈൻ പ്രസിഡന്റ് ഓളോടിമ സലൻസി. യുദ്ധം കലുഷിതമായ സാഹചര്യത്തിലാണ് പ്രസിഡണ്ടിന് രക്ഷപ്പെടാൻ വിമാനം അയക്കാമെന്ന് അമേരിക്ക പറഞ്ഞത്. എന്നാൽ തനിക്ക് വേണ്ടത് ആയുധങ്ങളാണ് വിമാനമല്ലെന്ന് സലൻസി വ്യക്തമാക്കിയതായി ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ യുദ്ധം നടക്കുകയാണ് എനിക്ക് ആയുധങ്ങളാണ് വേണ്ടത്. അല്ലാതെ യാത്രയല്ല.

സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും US അതിന് സഹായിക്കാമെന്നും പ്രസിഡന്റ് ജോബൈഡൻൻറെ നിർദേശം തള്ളിക്കളഞ്ഞ് ഉക്രൈൻ പ്രസിഡന്റ്. താൻ സഹായികളുമൊത്ത് കീവിൽ തന്നെ തുടരും എന്ന് വ്യക്തമാക്കുന്നതാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. ഉക്രൈൻ സർക്കാരിനെ താഴെ ഇറക്കുക. സ്വന്തമായ ഭരണം അവിടെ സ്ഥാപിക്കുക എന്നതാണ് പുട്ടിന്റെ ലക്ഷ്യമെന്നാണ് ഇൻഡലിജെൻസ് വൃത്തങ്ങളുടെ റിപ്പോർട്ട്.

താനാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും തന്നെയും കുടുംബത്തെയും ഇല്ലാതാക്കുകയാണ് അവർ ആദ്യം ചെയ്യുക എന്നും സലൻസി യുദ്ധം തുടങ്ങിയ വേളയിൽത്തന്നെ പറഞ്ഞിരുന്നു. ഞാൻ ഇവിടെയുണ്ട് ഞങ്ങൾ ആയുധങ്ങളൊന്നും താഴെ വെക്കില്ല ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും.

ഇതാണ് നമ്മുടെ ഭൂമി ,നമ്മുടെ രാജ്യം ,നമ്മുടെ കുട്ടികൾ ഇതെല്ലാം ഞങ്ങൾ സംരക്ഷിക്കും എന്നതാണ് സത്യം. ഇതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചത്, കീവിൽ പ്രസിഡണ്ട് -ൻറെ കൊട്ടാരത്തിന് മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിൽ ഉക്രൈൻ പ്രസിഡണ്ട് ഓളോടിമ സലൻസ്കി തൻറെ ജനതയോട് പറഞ്ഞത് ഇതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *