മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് CBI -യുടെ അഞ്ചാം ഭാഗം. പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ഗംഭീര ക്ളൈമാക്സോടെ അവസാനിക്കുന്ന ചിത്രത്തിൽ നാല് ഭാഗങ്ങളും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. SN സ്വാമി മമ്മൂട്ടി കൂട്ടുകെട്ടിലെ ചിത്രത്തിലെ അഞ്ചാം ഭാഗം ഒരുങ്ങുന്നു എന്ന് വാർത്ത വന്ന നാൾ മുതൽ സേതു രാമയ്യരുടെ ഇടത്തും വലത്തുമായി വിക്രമും ചാക്കോയും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമ പ്രേമികൾ.
ചാക്കോയായി മുകേഷ് വീണ്ടും എത്തിയപ്പോൾ വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലായ ജഗതി ശ്രീകുമാർ വിക്രമായി എത്തുമോ എന്നത് ചോദ്യചിഹ്നമായി മാറി. മുഴുവൻ ടീമില്ലാതെ CBI എങ്ങിനെ പൂര്ണ്ണമാവാനാണ് എന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിലേക്ക് ജഗതിയും ജോയ്നചെയ്തെന്ന് സംവിധയകൻ K മധു വ്യക്തമാക്കി.
സേതുരാമയ്യരായി മമ്മൂട്ടി സാർ അഭിനയിക്കുമ്പോൾ ചാക്കോ സാറായി മുകേഷും അഭിനയിക്കുമ്പോൾ അവരൊപ്പം ഞങ്ങളുടെ വിക്രമും എത്തിയിരിക്കും എന്ന് സംവിധായകൻ K മധു പറഞ്ഞു. മകൻ രാജ്‌കുമാർ ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാവും.ജഗതിയുടെ വീട്ടിൽവെച്ചാവും അദ്ദേഹത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നാണ് വിവരം.