എല്ലാവരും രക്ഷപ്പെടാൻ വഴി നോക്കുമ്പോൾ വഴി ഉണ്ടായിട്ടും രക്ഷപ്പെടാതെ ഇന്ത്യൻ വിദ്യാർത്ഥിനി –

റഷ്യയും ഉക്രൈനും തമ്മിൽ തുടരുന്ന യുദ്ധത്തിൽ ആയിരകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഉക്രൈനിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇവിടെയുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും എത്രയും പെട്ടെന്ന് തന്നെ ഉക്രൈൻ വിടാനുള്ള ശ്രമത്തിലാണ്. എന്നാൽ ഉക്രൈൻ ജനതയുടെ പോരാട്ടത്തിന് പിന്തുണയുമായി അവിടെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് പതിനേഴ് വയസ്സുകാരിയായ ഹരിയാന സ്വദേശിനി.

പതിനേഴുകാരിയായ നേഹ ഉക്രൈനിൽ പെയിൻ ഗെസ്റ്റ് ആയിട്ടാണ് താമസിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ റഷ്യൻ സൈന്യത്തെ കീഴ്‌പ്പെടുത്താനായി ഉക്രൈൻ സൈന്യത്തിൽ ചേർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റക്കാക്കി രക്ഷപെടാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യക്കും മൂന്ന് മക്കൾക്കും ഒപ്പം താനും ഉണ്ടാവണമെന്ന് നേഹ പറയുന്നു. സൈനികന്റെ മകളാണ് നേഹ. രണ്ടു മൂന്ന് വര്ഷം മുമ്പ് അദ്ദേഹം മരണപ്പെടുകയായിരുന്നു.

ബങ്കറിലാണ് നേഹ നിലവിൽ താമസിക്കുന്നത്. പുറത്ത് സ്ഫോടനത്തിന്റെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഭയമില്ല എന്നും നേഹ പറയുന്നു. നേഹ -ക്ക് റുമേനിയയിലേക്ക് പോകുവാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് വേണ്ടി നേഹ അവിടെത്തന്നെ തുടരുകയായിരുന്നു. നേഹയുടെ സുഹൃത്ത് സവിത യാണ് ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചത്.സ്വന്തം ജീവനേക്കാൾ ആ മൂന്ന് കുട്ടികളുടേയും അമ്മയുടേയും ജീവനാണ് നേഹ മുൻകരുതൽ നൽകുന്നതെന്ന് സവിത കുറിച്ചു.

റുമേനിയയിൽ നിന്നുള്ള എഴുനൂറിലധികം വിദ്യാർത്ഥികളെ ഇതുവരെ രാജ്യം ഒഴിപ്പിച്ചിട്ടുണ്ട്. ഏകദേശം പതിനെണ്ണായിരത്തോളം വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഉക്രൈൻ വ്യോമ അതിർത്തി അടച്ചതോടെ ബുക്കാരസ് ബുഡപ്പെസ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. ഉക്രൈൻ റുമേനിയ അതിർത്തികളിലും ഉക്രൈൻ ഹങ്കറിയ അതിർത്തികളിലും എത്തുന്ന പൗരന്മാരെ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാർഗം അതിർത്തിയിലേക്ക് എത്തിച്ച ശേഷം AIR INDIA വിമാനത്തിൽ നാട്ടിലെത്തിക്കുകയാണ് ഇന്ത്യൻ സർക്കാർ ഇപ്പോൾ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *